ടൊവിനോ തോമസിന്റെ തല്ലുമാല എന്ന ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രദർശനത്തിനെത്തി ഒരാഴ്ചയിലേക്ക് എത്തുമ്പോഴും തിയേറ്റർ നിറഞ്ഞാണ് ഓരോ ഷോയും നടക്കുന്നത്. വളരെയധികം റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല. ഒരു അഭിമുഖത്തിനിടെ ടൊവിനോ കരയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ ചേട്ടനെ കുറിച്ച് പറഞ്ഞപ്പോഴാണ് ടൊവിനോ കരഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്ന ആളുകളിൽ ഒരാളാണ് ചേട്ടൻ എന്നാണ് ടൊവിനോ അഭിമുഖത്തിനിടെ പറഞ്ഞത്. ടൊവിനോയുടെ വാക്കുകൾ - ''ചേട്ടൻ വളരെ റിയലിസ്റ്റിക് ചിന്തകളുള്ള ഒരാളാണ്. എനിക്ക് മൂന്ന് പ്രീമിയം കാറുകളുണ്ട്. അതെടുത്ത് ഓടിക്കാൻ പറഞ്ഞാൽ അതിൽ സ്ക്രാച്ച് എങ്ങാനും വീണാലോ എന്ന് പറഞ്ഞ് ചേട്ടൻ ഓടിക്കില്ല. അതുപോലെ കുട്ടികളുടെ പിറന്നാൾ വരുമ്പോൾ അവരുടെ പേരിൽ ഞാൻ ഡിപ്പോസിറ്റ് ഇടും. ചേട്ടന്റെ കുട്ടിയുടെ പിറന്നാളിനും അത് ചെയ്തു. അത് തിരിച്ചെടുക്കാനാണ് പുള്ളി പറഞ്ഞത്. എന്നിട്ട് എത്ര തുക ഇടണമെന്നും ചേട്ടൻ പറഞ്ഞു. കാരണം എന്റെ കൊച്ചിന് അത്രയും തുകയെ തരാൻ പറ്റുകയുള്ളൂ എന്നാണ് ചേട്ടൻ പറഞ്ഞത്.



 


ഞാനും ചേട്ടനും ഇപ്പോഴും ഷർട്ടുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഇടുന്നവരാണ്. ഒരു വയസിന്റെ വ്യത്യാസമെയുള്ളൂ. ചേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എനിക്ക് ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അറിയില്ലെന്നും'' ടൊവിനോ പറഞ്ഞു. 


Also Read: തല്ലുമാല 5 കോടിയിലേക്ക്, ന്നാ താൻ കേസ് കൊട് 4 കോടി- ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട്


സിനിമ പോലെ തന്നെ തല്ലുമാലയിലെ ​ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയിൽ വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞ ​ഗാനങ്ങൾ പോലും ഇന്ന് റിപ്പീറ്റടിച്ച് കേൾക്കുകയാണ് ഓരോ പ്രേക്ഷകനും. ഇത്രയധികം കളർഫുൾ ആയിട്ടുള്ള ഒരു ചിത്രം ഇറങ്ങിയിട്ടില്ല ഇതുവരെ. ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവീനോയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങുകളിൽ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. അഷറഫ് ഹംസ മുഹ്സിൻ പരാരി എന്നിവർ ചേർന്നാണ് തല്ലുമാലയുടെ രചന നിർവ്വഹിച്ചത്. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ, ചെമ്പൻ വിനോദ് തുടങ്ങി നിരവദി പേർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്, ഒപിഎം സിനിമാസ്, പ്ലാൻ ബി മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.