നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂനിയർ ഒരുക്കുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് പരിക്കേറ്റത്. ടൊവിനോയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. പരിക്ക് ​ഗുരുതരമല്ലെങ്കിലും ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചിത്രീകരണം വൈകാതെ പുനരാരംഭിക്കുമെന്ന് ലാല്‍ ജൂനിയര്‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'നടികർ തിലകം'. ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങിയത്. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് റിപ്പോർട്ടുണ്ട്. ചിത്രം 2024ൽ റിലീസ് ചെയ്യും. യേശു ക്രിസ്തുവിനെ പോലെ കുരിശിൻ മേൽ കിടക്കുന്ന ടൊവിനോയുടെ ഒരു പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തിരുന്നു.


പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്സ്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയുന്ന ചിത്രമാണിത്.


Also Read: Thankamani Movie: പ്രതീക്ഷ നിറച്ച് 'തങ്കമണി'; ദിലീപ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു


ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ സോമശേഖരനാണ്. ചിത്രത്തിന് പിന്നിൽ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് കാണെക്കാണെയുടെ ഛായാഗ്രാഹകൻ ആൽബിയാണ്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്.


വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് ആർ ജി വയനാട്. അൻബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജയചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.