Kochi : മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രം മിന്നൽ മുരളി (Minnal Murali) ഡിസംബർ 24 ന് റിലീസ് ചെയ്യുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ  നേടിയ ഒടിടി പ്ലാറ്റഫോമായ നെറ്ഫ്ലിക്സാണ് വിവരം അറിയിച്ചത്.   ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph)  ചിത്രം ഒരുക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

റിക്കോർഡ് തുകയ്ക്കാണ് OTT ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ടൊവിനോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. മലയാളത്തിലെ എക്കാലത്തെയും റിക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയുടെ ഡിജിറ്റൽ റൈറ്റ് നേടിയത്.



ALSO READ: Minnal Murali : തിയറ്ററുകൾ തുറക്കാനായി കാത്തിരിക്കുന്നില്ല ടൊവിനോ തോമസിന്റെ മിന്നൽ മുരളി നേരിട്ട് OTT റിലീസിന് ഒരുങ്ങുന്നു


ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മലയാളികൾ ഏറിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി.


 


അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.


ALSO READ: Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ


മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം പ്രത്യേകിച്ച് കേരളത്തിൽ അതിരൂക്ഷമായിരിക്കെ ചിത്രം റിലീസ് ചെയ്യുന്നതിനായി തിയറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിക്കുന്നില്ലയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു


ALSO READ: ബാബരിയല്ല ഇത്....വെറുമൊരു മിന്നൽ മുരളി സെറ്റ് മാത്രം!


ടൊവിനോയുടെ അവസാനമായി OTT റിലീസായ കളയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയെ റിക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാൻ തയ്യറായത്.  തമിഴിൽ മിന്നൽ മുരളി എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും തെലുഗുവിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ കുഞ്ഞിരാമയണവും രണ്ടാമത് ടൊവീനൊക്കൊപ്പം ചേർന്ന് ചെയ്ത ഗോദയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക