ചലച്ചിത്ര താരം ടോവിനോ തോമസിന് ആണ്‍ക്കുഞ്ഞ് ജനിച്ചു. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞിന്‍റെ വരവരിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

It's a Boy എന്നാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാം-ഫേസ്ബുക്ക് പോസ്റ്റുകളില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബര്‍ 25ന് വിവാഹിതരായ ടോവിനോ-ലിഡിയ ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. 


2016 ജനുവരി 11നാണ് ഇരുവര്‍ക്കും മൂത്ത മകള്‍ ഇസ ജനിക്കുന്നത്. ഇസയുടെ വിശേഷങ്ങളെല്ലാം താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 



മകന്‍റെ വരവറിയിച്ച് താരം പങ്കുവച്ച പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഏറ്റെടുത്തത്. ഫര്‍ഹാന്‍ ഫാസില്‍, വിനയ് ഫോര്‍ട്ട്‌ (Vinay Fort)തുടങ്ങി നിരവധി പ്രമുഖരും ആരധകരുമാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. 


ഫോറന്‍സി(Forensic)ക്കാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ടോവിനോ തോമസ്‌ (Tovino Thomas) ചിത്രം. കിലോമീറ്റേഴ്സ് ആന്‍ഡ്‌ കിലോമീറ്റേഴ്സ് എന്ന ചിത്രമാണ്‌ ഇനി റിലീസ് ചെയ്യാനുള്ളത്.