Kochi : ടൊവിനോ തോമസ് (TovinoThomas) മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം (Ajayante Randam Moshanam) പുതിയ പോസ്റ്റർ പുറത്ത് വിട്ടു. സിനിമ കരിയറിൽ 9 വർഷം തികയ്ക്കുന്ന ടൊവീനോയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കവെച്ചിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടിങ്ങളിലാണ് ഒരോ കഥാപത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  ഇതിൽ മണിയൻ എന്ന കഥാപാത്രത്തിന്റെ സ്കെച്ച് ലുക്ക് നേരത്തെ സംവിധായകൻ ജിതിൻ പങ്കെവിച്ചിരുന്നു.   



ALSO READ : Tovino Thomas Viral Pics| സകുടുംബം ടൊവീനോ, ആ ഇമ്മിണ്യ ബല്യ ഒന്ന് ഇതാണെന്ന്


മലയാളത്തിന് പുറമെ തമിഴ് ഹിന്ദി, കന്നഡാ, തെലുഗു എന്നീ ഭാഷകളിൽ സിനിമ പുറത്തിറക്കാനാണ് പദ്ധതി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.


ALSO READ : Thallumala Movie: ടൊവിനോ ചിത്രം തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്



യുജിഎം എന്റർടെയ്മെന്റിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സുജിത്ത് നമ്പ്യാറാണ്. ദിബു നൈനാൻ തോമസാണ് സംഗീതം ഒരുക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.