Thallumala Movie: ടൊവിനോ ചിത്രം തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുഹ്സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്‍മാന്‍ ആണ് നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 11:54 AM IST
  • ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
  • ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • തല്ലുമാലയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് നടത്തിയത്.
Thallumala Movie: ടൊവിനോ ചിത്രം തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ടൊവിനോ തോമസ് (Tovino Thomas) പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം തല്ലുമാലയുടെ (Thallumala) ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്തിറങ്ങി. ഖാലിദ് റഹ്മാന്റെ (Khalid Rahman) സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ (Kalyani Priyadarshan) ആണ് നായിക. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പോസ്റ്റർ കാണുമ്പോൾ അനുഭവപ്പെടുന്ന Vibrant സിനിമ കാണുമ്പോഴും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

 

മുഹ്സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്‍മാന്‍ ആണ് നിർമിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

Also Read: Thallumala Movie: ടൊവിനോ - കല്യാണി പ്രിയദർശൻ ചിത്രം തല്ലുമാലയുടെ പൂജ ചിത്രങ്ങൾ കാണാം          

ഒക്ടോബർ 11നായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. തല്ലുമാലയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് നടത്തിയത്. 

Also Read: Hridayam Song teaser: ദർശന...ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

ആഷിക് അബുവിന്‍റെ (Ashiq Abu) നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഈ പ്രോജക്ട് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുമെന്ന് മുഹ്‌സിന്‍ പരാരി (Muhsin Parari) അറിയിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ 5ന് ആയിരുന്നു മുഹ്സിന്‍ പരാരിയുടെ സംവിധാനത്തില്‍ തല്ലുമാല പ്രഖ്യാപിച്ചത്. സംവിധാന കസേര സുഹൃത്തായ ഖാലിദ് റഹ്‌മാന് കൈമാറിയതായി സെപ്റ്റംബര്‍ 12ന് ആണ് മുഹ്സിന്‍ പരാരി അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News