ഏഷ്യയിലെ മികച്ച നടനുള്ള അന്തര്‍ദേശീയ പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് സ്വന്തമാക്കി കരസ്ഥമാക്കി ടൊവിനോ തോമസ്. കേരളത്തിലുണ്ടായ വൻ പ്രളയത്തെ പശ്ചാത്തലമാക്കി നിർമ്മിച്ച ചിത്രമാണ് 2018. സിനിമയിൽ പ്രധാന കഥാപാത്രമായ അനൂപ് എന്ന മുന്‍ സൈനികനായ യുവാവായാണ് ടൊവിനോ എത്തിയത്. അനൂപായുള്ള ടൊവിനോയുടെ അഭിനയ മികവിനാണ്  ഈ വിദേശ പുരസ്കാരം ഇന്ത്യയിലെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചത് ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനെന്ന നേട്ടവും ഇനി ടൊവിനോയ്ക്ക് സ്വന്തം. നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ പിന്നീട് ലോകം കണ്ടത് കേരളീയർ എന്താണെന്ന്.


ALSO READ:  ​​ഗ്രീനിൽ ​ഗെറ്റപ്പ് ലുക്കുമായി പ്രിയാമണി..! ചിത്രങ്ങൾ വൈറൽ


എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. അത് എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും എന്നാണ് ടൊവിനോ  സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അവാര്‍ഡുമായി നില്‍ക്കുന്ന ചിത്രവും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു. ബോക്സ് ഓഫീസിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു 2018. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.