Samantha Ruth Prabhu: രോഗം കൂടി സാമന്ത ആശുപത്രിയിലാണോ? ഇതാണ് സത്യം
Samantha Health Condition: സാമന്ത ഇപ്പോൾ എവിടെയാണെന്നും ആരോഗ്യനില സംബന്ധിച്ചും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്
ഹൈദരാബാദ്: മയോസിറ്റിസ് രോഗനിർണയം വെളിപ്പെടുത്തിയത് മുതൽ സാമന്ത റൂത്ത് പ്രഭു വാർത്തകളിൽ ഇടം നേടുകയാണ്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ ആരോഗ്യനിലയിൽ ആരാധകരും ആശങ്കയിലാണ്. അതിനിടയിൽ താരത്തിൻറെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സാമന്തയുടെ വക്താവ് തന്നെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തി. നടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും ഹൈദരാബാദിലെ വീട്ടിലാണുള്ളതെന്നും അവരുടെ വക്താവ് പറഞ്ഞു. "സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഒരു സത്യവുമില്ല. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണിവെയെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഒക്ടബോർ 29-നാണ് തൻറെ രോഗാവസ്ഥ സംബന്ധിച്ച് സാമന്ത വ്യക്തമാക്കിയത്. എന്നാൽ അസുഖം മൂർച്ഛിച്ചിട്ടില്ലെന്നും ജീവന് മറ്റ് കുഴപ്പങ്ങളിലെന്നും സാമന്ത പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സാമന്ത പങ്ക് വെച്ചിരുന്നു.യശോദയാണ് സാമന്തയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത് കുമാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.അഴിമതി നിറഞ്ഞ മെഡിക്കൽ ലോകത്തിൻറെ രഹസ്യങ്ങൾ തേടി എത്തുന്ന സറോഗേറ്റ് മദർ ആയാണ് സാമന്ത അഭിനയിക്കുന്നത്.
സാമന്തയുടെ രോഗ വിവരം പുറത്തുവന്നപ്പോള്‍ ഏറെ ഞെട്ടിയത് ചിത്രത്തിലെ സഹ നടന്‍ ഉണ്ണി മുകന്ദനാണ്. വിദഗ്ധയായ ഒരു പ്രൊഫഷണലിനെപ്പോലെ ഷൂട്ടിംഗ് സമയത്ത് പ്രവര്‍ത്തിച്ച സാമന്ത ഒരിയ്ക്കലും തന്‍റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉണ്ണി മുകന്ദന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...