സിനിമാ സീരിയല്‍ നാടക നടന്‍ ടി.എസ്.രാജു അന്തരിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. നടൻ അജു വർ​ഗീസും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് അജു. ടി.എസ് രാജുവിനെ നേരില്‍ വിളിച്ചാണ് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് മാപ്പ് പറ‍ഞ്ഞത്. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ ദി ഷോ മസ്റ്റ് ​ഗോ ഓൺ എന്ന സംഭാഷണം വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കള്‍ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതില്‍ സന്തോഷം തോന്നി എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. സത്യാവസ്ഥ അറിയാന്‍ വേണ്ടി എല്ലാവരും എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ലെന്നും ടി.എസ് രാജു പറഞ്ഞു.



ഇന്ന് രാവിലെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. സിനിമാ-സീരിയല്‍ നടന്‍ കിഷോര്‍ സത്യയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്നും ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്നുമുള്ള സത്യാവസ്ഥ പുറത്തുവിട്ടത്. ടി എസ് രാജു മരിച്ചുവെന്നത് വ്യാജ വാർത്തയാണെന്ന് ഫേസ്ബുക്കിൽ കിഷോർ സത്യ പങ്കുവെയ്ക്കുകയായിരുന്നു.


Also Read: T S Raju: ടി.എസ്. രാജു അന്തരിച്ചു? സത്യാവസ്ഥ തുറന്നു പറഞ്ഞ് പ്രമുഖ നടൻ


ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക- കിഷോര്‍ സത്യ വ്യക്തമാക്കി.


വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന്‍ ഗോവിന്ദന്‍ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.


‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലന്‍വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.