Turbo Ott Release: `ടർബോ` ജോസ് വിളയാട്ടം ഇനി ഒടിടിയിൽ; സ്ട്രീമിങ് എവിടെ?
സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ടർബോ സ്ട്രീം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്.
മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ഒടിടിയിലെത്തി. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 9ന് എത്തുമെന്ന പറഞ്ഞിരുന്നുവെങ്കിലും ചിത്രം ഒരു ദിവസം മുൻപേ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. വൻ തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒടിടി ഡീലാണ് ടർബോയുടേതെന്നാണ് വിവരം.
അതേസമയം ടർബോയുടെ സാറ്റ്ലൈറ്റ് അവകാശവും വിറ്റുപോയതായാണ് വിവരം. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സാറ്റലൈറ്റ് അവകാശവും റെക്കോർഡ് തുകയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്. ഓണക്കാലത്ത് ടെലിവിഷൻ പ്രീമിയർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈശാഖ് അണിയിച്ചൊരുക്കിയ ചിത്രം മെയ് 23 ന് ആണ് തീയേറ്ററുകളിൽ എത്തിയത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
കന്നഡ സംവിധായകനും നടനും ആയ രാജ് ബി ഷെട്ടിയാണ് സിനിമയിലെ പ്രതിനായക വേഷത്തിൽ എത്തിയത്. എഴുപത് കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത് എന്നാണ് വിക്കി പീഡിയ നൽകുന്ന വിവരം. ബോക്സ് ഓഫീസിൽ നിന്ന് മാത്രം 75 കോടി രൂപ ടർബോ കളക്ട് ചെയ്തതായും വിക്കി പീഡിയയിൽ പറയുന്നു. 2024 ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡും ടർബോയ്ക്കാണ്. 6.25 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം കളക്ട് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy