Twenty One Grams: ട്വന്റി വൺ ഗ്രാംസ് ഹോട്ട് സ്റ്റാറിൽ എത്തി, ഇപ്പോൾ കണ്ട് തുടങ്ങാം
ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകുമാറായാണ് അനുൂപ് മേനോൻ എത്തുന്നത് (twenty one gram movie in hot star)
ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനായ ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ ട്വന്റി വൺ ഗ്രാംസ് ഹോട്ട് സ്റ്റാറിലെത്തി. തീയേറ്ററുകളിൽ മികച്ച വിജയമായിരുന്നു ചിത്രം. വെള്ളിയാഴ്ച പുലർച്ചെ 12 മുതലാണ് ചിത്രം ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.
ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകുമാറായാണ് അനുൂപ് മേനോൻ എത്തുന്നത്. ഒരാഴ്ചയിൽ നടക്കുന്ന കൊലപാതക പരമ്പരകളാണ് ചിത്രത്തിൻറെ പ്രമേയം. അനൂപ് മേനോനെ കൂടാതെ രഞ്ജി പണിക്കർ, ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജിത്ത്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read: Vellarikka Pattanam : മഞ്ജു വാര്യരുടെ വെള്ളരിക്കാപട്ടണം ഇനി വെള്ളരിപട്ടണം
ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻറെ ബാനറിൽ കെഎൻ റിനീഷാണ് ചിത്രം നിർമ്മിച്ചത്. ജിതു ദാമോദർ ആണ് ചിത്രത്തിൻറെ ഛായഗ്രഹണം അപ്പു എൻ ഭട്ടതിരി ആണ് എഡിറ്റിങ്ങ്. വിനായക് ശശികുമാറിൻറെ വരികൾക്ക് ദീപക് ദേവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ
കൊച്ചിയിലും, വാഗമണ്ണിലുമാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് നടന്നത്. 2022 മാർച്ച് 18-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസിന് എത്തിയത്. ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങൾ ഏഷ്യാനെറ്റിനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...