`ഉഡ്ത പഞ്ചാബ്` റിലീസിനു രണ്ട് ദിവസം മുന്‍പ് ഇന്റര്‍നെറ്റില്‍ ചോർന്നു
സെന്‍സര്‍ വിവാദത്തില്‍പ്പെട്ട ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് ഇന്റര്‍നെറ്റില്‍. സെന്‍സറിങിനായി സി.ബി.എഫ്.സിക്ക് നല്‍കിയ പകര്‍പ്പാണ് ചോര്‍ന്നതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചലച്ചിത്രത്തിന്‍റെ 40 മിനുട്ടുള്ള ഭാഗമാണ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. കൈയില്‍ മുഴുവന്‍ ഭാഗവും ഉണ്ടെന്നും ഉടനെ ബാക്കിയും ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെന്നാണ് ചിത്രം ഓണ്‍ലൈനില്‍ അപലോഡ് ചെയ്തവരുടെ അവകാശവാദം.
നേരത്തെ സിനിമയില്‍ 89 സീനുകള്‍ കട്ട് ചെയ്യണമെന്ന്‍ പറഞ്ഞ സെൻസർ ബോർഡിന്‍റെ നിലപാടിനെതിരെ അണിയറ പ്രവര്‍ത്തകര്‍കോടതിയെ സമീപ്പിച്ചിരുന്നു. സെൻസർ ബോർഡിന്‍റെ ഉത്തരവിന് തിരിച്ചടിയായി ഒരു സീന്‍ മാത്രം ഒഴിവാക്കി റിലീസ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ചിത്രത്തിന്‍റെ സംവിധായകനോ നിര്‍മ്മാതാക്കളില്‍ ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.