ലോകം മൊത്തം ചുവട് വെച്ച ​ഗാനമാണ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന സിനിമയിലെ നാട്ടു നാട്ടു. പാട്ടു പോലെ തന്നെ സിനിമയ്ക്കും ​ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഓസ്കാർ അടക്കം നിരവധി പുരസ്കാരങ്ങൾ ആണ് സിനിമയും ​ഗാനവും നേടിയെടുത്തത്. ഒരു സമയത്ത് സോഷ്യൽ മീ‍ഡിയ കീഴടക്കിയ ​ഗാനമാണ് നാട്ടു നാട്ടു. ഈ പാട്ടിന് ആളുകൾ ചുവട് വെക്കുന്ന റീൽസുകളും വീഡിയോകളും ആയിടക്ക് ട്രെന്റിങ് ആയിരുന്നു. ഇപ്പോഴിതാ വീണ്ടും നാട്ടു നാട്ടുവിന് പുത്തൻ രം​ഗങ്ങളും വരികളും ചുവടുകളുമായുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആയി മാറുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രെയിനിലെ സൈനികരാണ് നാട്ടു നാട്ടുവിന് പുത്തൻ രൂപം നൽകി അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ മണിക്കൂറുകൾ കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്. സൈനികരുടെ വേഷം ധരിച്ചവരല്ല യഥാർത്ഥ സൈനികർ തന്നെയാണ് ​ഗാനത്തിനൊപ്പം ചുവടുവെക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടു നാട്ടുവിന്റെ വരികളിലും ഇവർ മാറ്റം വരുത്തിയിട്ടുണ്ട്. റഷ്യയുമായുള്ള യുദ്ധ സാഹചര്യമാണ് വരികളിലൂടെ വിവരിക്കുന്നത്. യഥാർഥ പാട്ടിലില്ലാത്ത ചില രംഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്



യുക്രെയ്ൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലായിരുന്നു രാംചരണും ജൂനിയർ എൻ.ടി.ആറും മൽസരിച്ച് ചുവടുവച്ച ​ആർ.ആർ.ആറിലെ ​ഗാനരം​ഗം ചിത്രീകരിച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രീകരണം. കീരവാണിയായിരുന്നു സം​ഗീതം. ഫാന്റസിയുടെ അകമ്പടിയിൽ ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ആർ.ആർ.ആറിൽ അവതരിപ്പിച്ചത്.


രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് സിനിമയില‍ എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ്  സിനിമയിൽ മറ്റുവേഷങ്ങളിലെത്തിയത്. അതേസമയം നാളുകൾക്ക് മുമ്പായിരുന്നു ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഇറ്റലിയിൽ വച്ച് ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


നോർത്തേൺ അയർലാൻഡിൽ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസൺ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. ‌‌1998 ല‍ പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. നടന് ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആദരാഞ്ജലികൾ അർപ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് രാജമൗലി കുറിച്ചത്. 2023-ൽ നടന്ന സ്റ്റാർ വാർസ് ആഘോഷ പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർസ് സീരീസായ ‘അഹ്‌സോക’ എന്ന പരമ്പരയിൽ ബെയ്‌ലൻ സ്‌കോളായി പ്രത്യക്ഷപ്പെടാൻ സ്റ്റീവൻസണ് അവസരം  ലഭിച്ചിരുന്നു. 


‘സ്റ്റാർ വാർസ്: റെബൽസ്’ (2016) എന്ന ചിത്രത്തിലെ ഗാർ സാക്‌സണിന്റെ വേഷത്തിന് ശബ്ദം നൽകുകയും ‘സ്റ്റാർ വാർസ്: ക്ലോൺ വാർസ്’ (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതേസമയം ആർആർആർ എന്ന സിനിമയ്ക്ക് പിന്നിലും ബാഹുബലി ടീം തന്നെയാണ്. ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാർ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.