ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും  നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രമാണ് മാർക്കോ. റെക്കോർഡ് തുകയായ 5 കോടിയും 50% തിയേറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി  ഡബ്ബിങ് അവകാശം സ്വന്തമാക്കിയത്. പല മലയാള സിനിമകളും ഹിന്ദിയിലേക്കും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നത് ഇപ്പോൾ പുതുമയല്ല. എന്നാൽ ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സിന് ഇത്രയും വലിയ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനെന്ന നിലയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കിയ രവി ബസ്രൂർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'മാർക്കോ'യ്ക്കുണ്ട്. കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്. എന്നീ മുൻനിര സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കൈകാര്യത്തിലൊരുങ്ങുന്ന 8 ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. 


ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നായിക ബോളിവുഡിൽ ജിന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ കുമാർ, മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.


ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ തീയേറ്ററിൽ എത്തിയ ചിത്രം. ആവേശം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേഷ് തീയേറ്ററിൽ എത്തിയത്. ഉണ്ണി മുകുന്ദനെ കൂടാതെ മഹിമ നമ്പ്യാർ, രവീന്ദ്ര വിജയ്, ജോമോൾ, ഹരീഷ് പേരടി, അശോകൻ, നന്ദു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ