ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ജയ് ഗണേഷ് സിനിമുടെ പുതിയ പോസ്റ്റർ പുറത്ത്. വീൽ ചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദനെ തന്നെയാണ് പുതിയ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. അതേസമയം പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ മറ്റൊരു കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ഇതെ തുടർന്നാണ് ചിത്രം സൂപ്പർ ഹീറോ മൂവി ആണോ എന്ന സംശയം ആരാധകർ ഉയർത്തിയിരിക്കുന്നത്. ഏപ്രിൽ 11ന് ജയ് ഗണേഷ് തിയറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുണ്യാളൻ അഗർബത്തീസ്, വർഷം തുടങ്ങിയ സിനിമകളുടെ സംവിധായകനായ രഞ്ജിത്ത് ശങ്കൻ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. വീൽ ചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിന്റെ പോസ്റ്ററുകളിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുകയെന്നാണ് സൂചന. ആർഡിഎക്സ് ഫെയിം മഹിമ നമ്പ്യാറാണ് ചിത്രത്തിലെ നായിക. ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണ് ജോമോൾ എത്തുന്നത്.


ALSO READ : Malaikottai Vaaliban: വാലിബൻ ബഹിഷ്കരിച്ചതായി ബിജെപി പ്രവർത്തകർ; രാമക്ഷേത്ര ചടങ്ങിലെത്താത്ത മോഹൻലാലിന് സൈബർ ആക്രമണം



രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ബാനറുകളിൽ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്‍റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.


ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.