ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ. ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗം യു.എ.ഇയിലെ ഫ്യുജറയിലാണ് ചിത്രീകരിച്ചത്. ഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു ദിവസം നീണ്ടുനിന്ന ചിത്രീകരണം, ആക്ഷനും കാർചേസുമൊക്കെ അടങ്ങിയ ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളായിരുന്നു. വലിയ സന്നാഹങ്ങളോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൈടെക് മൂവിയായി ഇതിനകം തന്നെ ചലച്ചിത്ര മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രം കൂടിയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് മാർക്കോയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫറായ കലൈകിംഗ്സ്റ്റണാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രത്തിൻ്റെ മുഴുവൻ ആക്ഷൻ രംഗങ്ങളും കലൈകിംഗ്സ്റ്റൺ ഒരുക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ആക്ഷൻ ഹീറോ എന്ന നിലയിൽ ഏറെ തിളങ്ങിയിട്ടുള്ള ഉണ്ണി മുകുന്ദന് തൻ്റെ ആ പരിവേഷം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാൻ കഴിയുന്നതായിരിക്കും ഈ ചിത്രം.


വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായിത്തന്നെയാണവതരിപ്പിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയായിരിക്കും മാർക്കോ. ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെറീഫ് മുഹമ്മദാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റെ. മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയെന്നതാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ലക്ഷ്യമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി.


മാർക്കോ പ്രദർശനത്തിനെത്തിയതിന് ശേഷം പുതിയ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രവാസി വ്യവസായി കൂടിയായ ഷെരീഫ് മുഹമ്മദ് പറഞ്ഞു. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഇഷാൻ ഷൗക്കത്ത്, ഷാജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കെ.ജി.എഫ്., സലാർ തുടങ്ങിയ വൻ ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബ്രസൂറാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം - ചന്ദ്രുനെൽവരാജ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്. കോ - പ്രൊഡ്യൂസർ - അബ്ദുൾ ഗദ്ദാഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. മൂന്നാർ കൊച്ചി, എഴുപുന്ന, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.