Uorfi Javed : ഇതാരാ പിടയ്ക്കുന്ന മീനോ?! വൈറലായി ഉർഫി ജാവേദിന്റെ പുതിയ ഔട്ട്ഫിറ്റ്
Uorfi Javed Fish Outfit : വളർത്തു മീനുകൾ നിറച്ച കവറുകൾ ഉപയോഗിച്ചാണ് ഉർഫിയുടെ പുതിയ ഔട്ട്ഫിറ്റ്
എന്തെല്ലാം വിമർശനങ്ങൾ വന്നാലും തന്റെ ഫാഷൻ രീതികളിൽ മാറ്റം വരുത്താത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് ഉർഫി ജാവേദ്. ഓരോ തവണ തന്റെ ഫാഷൻ ഔട്ട്ഫിറ്റുകളിൽ പുതുമ സൃഷ്ടിക്കുകയാണ് ഉർഫി. ഇതിലൂടെ കൈയ്യടി ലഭിക്കുന്ന ഉർഫിക്ക് മറുവശത്ത് വിമർശനവും ട്രോളും കിട്ടാറുണ്ട്. എന്നാൽ അതിൽ ഒന്നും ഉർഫി തള്ളരാതില്ല. ആ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയായി ഉർഫി വ്യത്യസ്തമായ തന്റെ പുതിയ ഔട്ട്ഫിറ്റ് അവതരിപ്പിക്കും. ഇപ്പോൾ അത്തരത്തിൽ ഉർഫി അവതരിപ്പിച്ച വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
വളർത്തു മീനുകൾ നിറച്ചുള്ള കവർ ഉപയോഗിച്ചുകൊണ്ട് ബ്രാ ഉണ്ടാക്കിയാണ് ഉർഫി തന്റെ പുതിയ ഔട്ട്ഫിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കവറുകൾ ഉപയോഗിച്ച് ബ്രാ പോലെയാക്കിയാണ് ഉർഫിയുടെ ഔട്ട്ഫിറ്റ്. ഒപ്പം കവർ ഉപയോഗിച്ചുകൊണ്ട് ബ്രായുടെ സ്ട്രാപ്പും ഉർഫി ഒരുക്കിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള പാൻസും ചേർന്നാണ് ഉർഫിയുടെ ഔട്ട്ഫിറ്റ്. പുതിയി കോസ്റ്റ്യൂമിന്റെ ചിത്രം സോഷ്യൽ മീഡിയ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. മീൻ ജലത്തിന്റെ റാണി എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് ഉർഫി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാണാം ഉർഫിയുടെ വീഡിയോ:
ALSO READ : Uorfi Javed: സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...; ഉര്‍ഫിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍
ഇതിന് മുമ്പും പല തരത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ ഉർഫി എത്തിയിരുന്നു. കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍, വാച്ചുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള വസ്ത്രങ്ങളിലാണ് ഉർഫി മുമ്പ് എത്തിയിട്ടുള്ളത്. അത് വൈറലാകുകയും അതോടൊപ്പം ട്രോളിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...