Uppum Mulakum : ഉപ്പും മുളകിനെ സീരിയലാക്കി മാറ്റി; ചോദ്യം ചെയ്തപ്പോൾ മുടിയനെ ഡ്രഗ്ഗ് കേസിലകത്താക്കി; റിഷി എസ് കുമാർ
Uppum Mulakum Mudiyan : കഴിഞ്ഞ നാല് മാസമായി ഋഷി എസ് കുമാർ അവതരിപ്പിക്കുന്ന മുടിയൻ എന്ന കഥാപാത്രത്തെ ഒഴിവാക്കിയാണ് സീരിയൽ ടെലികാസ്റ്റ് ചെയ്യുന്നത്
മലയാളത്തിലെ ഏറ്റവും ജനപ്രിയ സിറ്റ്കോം ടെലിവിഷൻ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെ കുടുംബത്തെ സ്വന്തം കുടുംബമായിട്ടാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ബാലുവും നീലുവിനും പുറമെ മുടിയൻ, ലെച്ചു, കേശു, ശിവാനി, പാറു എന്നിങ്ങിനെ മലയാളികൾക്ക് ഏറെ സുപരിചിതമായ കഥപാത്രങ്ങളാണ് ഉപ്പും മുളകിലുമുള്ളത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളിലായി പരമ്പരയിൽ നിന്നും മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാറിനെ കാണാനില്ല. വിവാഹശേഷം ബെംഗളൂരുവിൽ പോയിരിക്കുന്ന മുടിയനെ പിന്നീട് ഉപ്പും മുളകിലും കണ്ടിട്ടെ ഇല്ല. ഇക്കാര്യം ഉപ്പും മുളകും ആരാധകരും കുറെ നാളുകളായി മുടിയൻ എവിടെയെന്ന് ചോദ്യമുയർത്തിയിരിക്കുകയാണ്. ആ മാറ്റി നിർത്തിലിന് പിന്നിലുള്ള വാസ്തവമെന്താണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് മുടിയനെ അവതരിപ്പിക്കുന്ന ഋഷി.
തന്നെ പരമ്പരയിൽ പൂർണ്ണമായിട്ടും മാറ്റി നിർത്താൻ സംവിധായകൻ ശ്രമിക്കുകയാണെന്നാണ് ഋഷി ഓൺലൈൻ മാധ്യമമായ വെറൈറ്റി മീഡിയയ്ക്ക് നൽകി അഭിമുഖത്തിലൂടെ ആരോപിച്ചിരിക്കുന്നത്. സിറ്റ്കോം പരമ്പരയായ ഉപ്പും മുളകിനെ ഒരു സീരിയൽ പോലെയാക്കി മാറ്റുന്നതിനെ സംവിധായകനെ ചോദ്യം ചെയ്തതിനാണ് തന്നെ കഥയിൽ നിന്നും മാറ്റിയതെന്ന് ഋഷി തന്റെ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ് നാല് മാസമായി സീരിയലിൽ നിന്നും തന്നെ യാതൊരു കാരണമില്ലാതെയാണ് സംവിധായകൻ ഉണ്ണി കൃഷ്ണൻ മാറ്റി നിർത്തിയിരിക്കുന്നത്. സഹതാരങ്ങൾക്ക് ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉപ്പും മുളകിന്റെ സെറ്റിൽ നടക്കുന്നതെന്ന് ഋഷി പറഞ്ഞു.
ALSO READ : Actor Devan : ഇപ്പോൾ അഭിനയിക്കുന്നത് നടന്മാരല്ല ഡ്രഗ്സാണ്; ടിനി ടോം പറഞ്ഞത് ശരിയെന്ന് നടൻ ദേവൻ
തന്നെ പൂർണ്ണമായിട്ടും ഉപ്പും മുളകിൽ നിന്നും മാറ്റി നിർത്താനാണ് സംവിധായകൻ ശ്രമിക്കുന്നത്. അതിന് വേണ്ടി പരമ്പരയ്ക്കുള്ളിൽ തന്റെ കഥാപാത്രത്തെ മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ഋഷി പറഞ്ഞു. അതിനായി ബെംഗളൂരുവിലുള്ള പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായെന്ന് കഥവരുത്തി തീർക്കുകയാണ് സംവിധായകൻ. ഇങ്ങനെ ഒരു എപ്പിസോഡ് അണിയറ പ്രവർത്തകർ ചിത്രീകരിച്ചുയെന്നും രണ്ട് ദിവസങ്ങൾക്കുള്ള ആ എപ്പിസോഡ് സംപ്രേഷണം ചെയ്യുമെന്നും ഉപ്പും മുളകിലും തനിക്ക് അടുപ്പമുള്ള ഒരാൾ അറിയിച്ചിയെന്ന് ഋഷി അഭിമുഖത്തിലൂടെ പറഞ്ഞു.
തനിക്ക് നേരത്തെ ഇക്കാര്യം പറയാൻ പേടിയായിരുന്നു. ഇപ്പോൾ തന്നെ പൂർണ്ണമായിട്ടും ഉപ്പും മുളകിൽ നിന്നും മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അറിഞ്ഞതോടെ താൻ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് ഋഷി അറിയിച്ചു. തന്റെ കഥാപാത്രം വിവാഹം നടക്കുന്നത് വരെ പരമ്പര ഒരു സിറ്റ്കോം മാതൃകയിലാണ് പോയിരുന്നത്. എന്നാൽ അതിന് ശേഷം ഉപ്പും മുളകും ഒരു സീരിയൽ പരവത്തിലായി. ഇത് സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് മോശം കമന്റുകൾ ലഭിക്കുന്നതിന് ഇടയാക്കി. ഇതെ തുടർന്നാണ് ഉപ്പും മുളകിനെ സീരിയൽ പോലെയാക്കുന്നതിനെതിരെ സംവിധാകനോട് പറഞ്ഞത്. തുടർന്നാണ് തന്നെ പരമ്പരയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നതെന്ന് ഋഷി വ്യക്തമാക്കി.
നേരത്തെ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷയുമായി സംവിധായകൻ ഉണ്ണികൃഷ്ണൻ പ്രശ്നമുണ്ടായിരുന്നു. തുടർന്ന് ഫ്ളവേഴ്സ് മാനേജ്മെന്റ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കുകയും ഉണ്ണികൃഷ്ണനെ സംവിധായകൻ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ സംവിധായകനായി വീണ്ടും നിയമിക്കുകയും ചെയ്തു. ഉപ്പും മുളകിന്റെ സെറ്റിൽ അപ്രമാദിത്വമാണെന്നും അഭിനേതാക്കളെ സംവിധായകൻ ചൂഷ്ണം ചെയ്യുകയാണെന്നും ഋഷി വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...