നമ്മളെ നയിച്ചവർ ജയിക്കണം, തുടർച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം പാടി സിതാര പാടി (Kerala Assembly Election) അവസാനിപ്പിച്ചത് തിരഞ്ഞെടുപ്പ് കാലത്തെ ഒരു ഹിറ്റ് ഗാനം കൂടിയായിരുന്നു. 62065  പേരാണ് പാട്ട് ഇത് വരെ കേട്ടത് എൽ.ഡി.എഫ് കേരളത്തിൻറെ   യൂടൂബ് ചാനലിൽ കണ്ടത്.  പാട്ടിന് മികച്ച പ്രതികരണമാണ്  സാമൂഹിക മാധ്യമങ്ങളിലെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ പാട്ടിന് ലഭിച്ച മികച്ച  പ്രതികരണത്തിന്  പിന്നണിയിലുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു സിതാര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉറപ്പാണ് കേരളം എന്നതാണ് എൽ.ഡി.എഫിൻറെ (Ldf) Official Anthem ത്തിൻറെ പേര്. അഞ്ച് വർഷത്തിനുള്ളിലെ എൽ.ഡി.എഫിൻറെ ഭരണ നേട്ടങ്ങളെല്ലാം വിവരിക്കുന്നതാണ് ഗാനം.
പാട്ട് കേട്ട് പോളിങ്ങ് ബൂത്തിലെത്തിയാൽ അറിയാതെ എൽ.ഡി.എഫിന് വോട്ട് ചെയ്ത് പോകും എന്ന് വരെയുള്ള കമൻറുകളും പാട്ടിന് ലഭിച്ചു.


ALSO READ: പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിലേത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു


മൈത്രിയും,വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ 'ജോലി' ഏറ്റെടുക്കുകയായിരുന്നുവെന്നും ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷമുണ്ടെന്നും സിതാര (Sitara) പോസ്റ്റിൽ പറയുന്നു.


മനോഹരമായ വരികൾ എഴുതിയ ശ്രീ ഹരിനാരായണൻ, പാട്ടിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന രീതിയിൽ അകമ്പടിയായ സാമൂവൽ എബി, കൃത്യ സമയത്ത് മിക്സ്‌ ആൻഡ് മാസ്റ്റർ ചെയ്ത് തന്ന മിഥുൻ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്‌സ് കിരൺലാൽ,നിഷാന്ത്, കല തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ  മനസ്സിലാക്കി, എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കും കൃത്യമായി വേതനം തന്ന 'മൈത്രി' എല്ലാവർക്കും നന്ദി അറിയിച്ചാണ് സിതാരയുടെ  പോസ്റ്റ്.


 


 


ALSO READ: John Abraham ന്റെ സത്യമേവ ജയതേ 2, Salman Khan ന്റെ രാധേയ്‌ക്കൊപ്പം മെയ് 13 നെത്തും


പ്രകൃതി ദുരന്തങ്ങളിലും , മഹാമാരിയിലും പെട്ട് കലാകാരന്മാർ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്!!! വരും വർഷങ്ങൾ കലാകാരന്മാർക്ക് അർഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ സ്നേഹം എന്ന് പറഞ്ഞ്  സിതാരയുടെ  പോസ്റ്റ് അവസാനിക്കുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.