കൊച്ചി :   ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വാശിയുടെ ട്രെയ്‌ലർ പുറത്ത് വിട്ടു. ട്രെയ്‌ലറിൽ നിന്ന് ഇരുവരും ഒരേ കേസിലെ എതിർ കക്ഷികളാണെന്നാണ് മനസിലാകുന്നത്. ഇരുവരുടെയും കേസ് ജയിക്കാനുള്ള വാശിയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം 2022  ജൂൺ 17 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


മലയാളികൾക്ക് സുപരിചിതനായ നടൻ  വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാശി. അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. 


ALSO READ: Vaashi Movie Teaser: നേർക്ക് നേർ നിന്ന് പോരാടി ടോവിനോയും കീർത്തി സുരേഷും; വാശിയുടെ ടീസറെത്തി


ചിത്രത്തിൻറെ സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.  ചിത്രത്തിൻറെ  ട്രെയ്‌ലർ മെയ് 28 ന് പുറത്ത് വിട്ടിരുന്നു. വൻ ജനപ്രീതി നേടാൻ ചിത്രത്തിൻറെ ട്രെയ്‌ലറിന് സാധിച്ചിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാശി. ഇതൊരു ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. 


കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.  ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ടോവിനോ മുമ്പ് പറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.