International Film Festival of Shimla: ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് `വള്ളിച്ചെരുപ്പ്`; ഒഫിഷ്യൽ സെലക്ഷൻ നേടി ചിത്രം
Vallicheruppu Malayalam movie: ഹിമാചൽപ്രദേശ് ഭാഷ-സാംസ്കാരിക വകുപ്പിന്റെയും ഒപ്പം ടൂറിസം സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ എണ്ണംപറഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മലയാളചിത്രം വള്ളിച്ചെരുപ്പിന് ഒഫിഷ്യൽ സെലക്ഷൻ. ലോക നിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നതുവഴി ചെറുപ്പക്കാരിൽ പുത്തൻ ചലച്ചിത്രാവബോധം വളർത്തിയെടുക്കാനും അതുവഴി അവരെ സ്വതന്ത്രമായി സിനിമ ചെയ്യാൻ പ്രാപ്തരാക്കുകയുമാണ് മേളയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം.
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് ഒമ്പതാമത് ചലച്ചിത്രമേള അരങ്ങേറുന്നത്. സംസ്ഥാന ഭാഷ, സാംസ്കാരിക വകുപ്പിന്റെയും ഒപ്പം ടൂറിസം സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.
ALSO READ: പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ..2024 ജനുവരി 12ന് സംക്രാന്തി ദിനത്തിൽ തീയേറ്ററുകളിൽ
റീൽ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബിജോയ് കണ്ണൂർ ആണ് വള്ളിച്ചെരുപ്പിൽ എഴുപതുകാരനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജോയ് നായകനാകുന്ന ആദ്യ മലയാള ചിത്രമാണിത്. ഒരു മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ ആഴവും പരപ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊച്ചു മകനാകുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. ചിന്നുശ്രീ വൻസലൻ ആണ് ചിത്രത്തിലെ നായിക.
കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ- ശ്രീമുരുകാ മൂവി മേക്കേഴ്സ്, രചന, സംവിധാനം- ശ്രീഭാരതി, നിർമാണം- സുരേഷ് സി എൻ, ഛായാഗ്രഹണം- റിജു ആർ അമ്പാടി, എഡിറ്റിംഗ്- ശ്യാം സാംബശിവൻ, സംഗീതം- ജോജോ കെൻ, പിആർഒ- അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...