താൻ വീണ്ടും പ്രണയത്തിലാണെന്ന് വ്യക്തമാക്കി നടി വനിത വിജയകുമാർ രംഗത്ത്.  താരം തന്റെ ഇൻസ്റ്റാഗ്രാമിലാണ് ഇങ്ങനൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.  ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ തുറന്നു പറച്ചിൽ.  നിങ്ങൾ സന്തോഷവതിയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് ഞാൻ വീണ്ടും പ്രണയത്തിലാണ് എന്നായിരുന്നു വനിതയുടെ മറുപടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയും റിയാസ് ഖാന്റെ ഭാര്യ ഉമ റിയാസിനെ (Uma Riyaz) ടാഗ് ചെയ്താണ് വനിത മറുപടി നൽകിയിരിക്കുന്നത്.  ഈ പോസ്റ്റോടെ വനിതയുടെ പുതിയ പ്രണയത്തെക്കുറിച്ച് നിരവധി ചർച്ചകളാണ് ഉടലെടുത്തിരിക്കുന്നത്.  ആരാധകർ പറയുന്നത് പ്രണയത്തിന്റെ കാര്യത്തിൽ വനിതയുടെ പക്വതയില്ലാത്ത തീരുമാനങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നാണ്.  


 



 


Also read: 'നീ വെറും കുപ്പത്തൊട്ടി', നടി ലക്ഷ്മി രാമകൃഷ്ണനെ ലൈവിൽ ചീത്ത വിളിച്ച് വനിത വിജയകുമാർ


ഈ കഴിഞ്ഞ ജൂണിലാണ് (June 2020) വനിത എഡിറ്റർ പീറ്റർ പോളിനെ മക്കളുടെ സമ്മതത്തോടെ വിവാഹം ചെയ്തത്.  എന്നാൽ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വീണ്ടും വിവാഹിതനായതെന്ന് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ രംഗത്ത് വന്നതോടെ വിവാദങ്ങൾക്ക് തുടക്കമാകുകയായിരുന്നു.  ഇക്കാര്യത്തിൽ സിനിമാ താരങ്ങൾക്കിടയിൽ പോലും വിമർശനങ്ങളുണ്ടായിരുന്നു.  


ഒടുവിൽ എല്ലാം ഒതുങ്ങി ജീവിതം ഒന്ന് മുന്നോട്ട് നീങ്ങുമ്പോഴായിരുന്നു വില്ലനായി മദ്യം വനിതയുടെ ജീവിതത്തിലേക്ക് എത്തുന്നത്.  പീറ്റർ (Peter Paul) മുക്കുടിയനായത്തോടെ കുടുംബ ജീവിതത്തിൽ പ്രശ്നം തുടങ്ങുകയായിരുന്നു.  ഒടുവിൽ തന്നോടു പോലും പറയാതെ പീറ്റർ വീട്ടിൽ നിന്നും പോയിയെന്ന് വനിത തന്നെയാണ് അറിയിച്ചത്.  


Also read: Viral Video: അമ്മയുടെ വിവാഹനാളില്‍ കണ്ണുനിറഞ്ഞ് വനിതയുടെ മകള്‍!!


മൂന്നുകുട്ടികളാണ് വനിതയ്ക്ക് (Vanitha Vijayakumar) ആദ്യ രണ്ടു വിവാഹങ്ങളിൽ നിന്നും ഉളളത്.  2000 ൽ നടൻ ആകാശുമായാണ് വനിതയുടെ ആദ്യ വിവാഹം നടന്നത് അതിൽ രണ്ടു പെൺകുട്ടികൾ ഉണ്ട്.   2007 ൽ ആ ബന്ധം വേർപിരിയുകയും അതേവർഷം തന്നെ ആനന്ദ് ജയരാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്യുകയും ചെയ്തു.  ആ ബന്ധം 2012 ൽ അവസാനിച്ചു അതിൽ ഒരു മകൾ ഉണ്ട്. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy