നയൻതാരയെ അപമാനിച്ച് ട്വീറ്റ്, മിനിറ്റുകൾക്കുള്ളിൽ ട്വിറ്റർ പൂട്ടി വനിത വിജയകുമാർ
അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല
മീഡിയയിലും യൂട്യൂബ് ചാനലുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് വനിത വിജയകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. കഴിഞ്ഞ ദിവസം നടി ലക്ഷ്മി രാമകൃഷ്ണനെ പരസ്യമായി ലൈവിൽ തെറിവിളിച്ചത് വൻ വാർത്തയായിരുന്നു. ഇപ്പോൾ മറ്റൊരു വിവാദവുമായി ബന്ധപ്പെട്ട് താരം തന്റെ ട്വിറ്റെർ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
താരത്തിന്റെ ഈ നീക്കത്തിന് പിന്നിൽ പല കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും നയൻതാര ആരാധകരുടെ സൈബർ ആക്രമണം മൂലമാണ് ട്വിറ്റർ അക്കൗണ്ട് കളഞ്ഞതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വിവാഹവുമായി ബന്ധപ്പെട്ട ചർച്ചയിൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ലക്ഷ്മിയും നടി കസ്തൂരിയുമായി നടത്തിയ വാക്പോരിലാണ് നയൻതാരയെ പരിഹസിച്ച് വനിത ട്വീറ്റ് ചെയ്തത്.
‘ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നാണ് വനിത ട്വീറ്റ് ചെയ്തത്.
Also Read: 'നീ വെറും കുപ്പത്തൊട്ടി', നടി ലക്ഷ്മി രാമകൃഷ്ണനെ ലൈവിൽ ചീത്ത വിളിച്ച് വനിത വിജയകുമാർ
ഇതോടെ നയന്‍താര ആരാധകർ വനിതയ്ക്കു നേരെ തിരിഞ്ഞു. വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയൻതാരയെ തൊട്ടാൽ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. സംഭവം കൈവിട്ടുപോയതോടെ ഈ ട്വീറ്റ് വനിത നീക്കം ചെയ്തു. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി നയന്‍താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. എന്തായാലും സൈബർ ആക്രമണം രൂക്ഷമായതോടെയാണ് നടി ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി ഡിലീറ്റ് ചെയ്തത്.