നടിയും തമിഴ് ബിഗ്‌ബോസ് സീസണിലെ താരവുമായ നടി വനിത വിജയകുമാര്‍ വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നെെയിൽ വച്ചായിരുന്നു വിവാഹം. വനിതയുടെ പിതാവ് വിജയകുമാർ സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത അരുണ്‍ വിജയ്  തുടങ്ങിയവർ ചടങ്ങിൽ‌‍ പങ്കെടുത്തില്ലെന്നാണ് റിപ്പോർ‌ട്ടുകൾ





Also Read: മൂന്നാം വിവാഹത്തിനൊരുങ്ങി വിവാദ നായിക വനിത വിജയകുമാർ!!!


ആകാശ് ആയിരുന്നു വനിത(Vanitha Vijayakumar)യുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.


മക്കളുടെ ആഗ്രഹപ്രകാരമാണ് താൻ വീണ്ടും വിവാഹം ചെയ്യുന്നത് എന്നാണ് വനിത പറയുന്നത്.