Varisu and Thunivu: ആകെ സ്ക്രീനുകൾ കേരളത്തിൽ 1000-ൽ താഴെ? തുണിവിൻറെയും വാരിസിൻറെയും പ്രദർശനം ഇങ്ങനെ
ഇളയദളപതി നായകനാകുന്ന വാരിസിൽ ഇതുവരെ 7.53 കോടിയുടെ ടിക്കറ്റുകൾ തമിഴ്നാട്ടിൽ വിറ്റഴിഞ്ഞെന്നാണ് കണക്കുകൾ
തുണിവിൻറെയും വാരിസിൻറെയും സ്ക്രീനുകൾ കേരളത്തിൽ 1000-ൽ താഴെയെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് ഇരു ചിത്രങ്ങളും റിലീസിന് എത്തുന്നത്. രണ്ട് സിനിമകൾക്കും വമ്പൻ ഹൈപ്പാണ് ഫാൻസ് കേരളത്തിൽ നൽകുന്നത്. എന്നാൽ തമിഴ്നാട്ടിലാകട്ടെ ടിക്കറ്റ് വിൽപ്പനയിൽ വമ്പൻ മത്സരമാണ് നടക്കുന്നത്.
ഇളയദളപതി നായകനാകുന്ന വാരിസിൽ ഇതുവരെ 7.53 കോടിയുടെ ടിക്കറ്റുകൾ തമിഴ്നാട്ടിൽ വിറ്റഴിഞ്ഞെന്നാണ് കണക്കുകൾ. ഒരു ദിവസം കൂടി ബാക്കിനിൽക്കെ, മൊത്തം കണക്ക് 10-12 കോടി കടക്കുമെന്നാണ് പ്രതീക്ഷ.വാരിസിന്റെ ആദ്യ ദിനം (ഇന്നലെ വരെ) ഗ്രോസ് 6.63 കോടിയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞെന്നാണ് റിപ്പോർട്ട്.
ഏകദേശം 3.27 ലക്ഷം ടിക്കറ്റുകളാണ് അഡ്വാൻസിൽ വിറ്റഴിച്ചത്. അതേസമയം തമിഴ്നാട്ടിൽ ഇരു ചിത്രങ്ങൾക്കും 1000- സ്ക്രീൻ ഉണ്ടായിരിക്കുമെന്നാണ് കണക്ക്. തുനിവിന് 550 മുതൽ 575 സ്ക്രീനുകളും വാരിസിന് 500 സ്ക്രീനുകളുമാണ് ഏകദേശം കണക്കാക്കിയിരിക്കുന്നത്.
കേരളത്തിലെ സ്ക്രീനുകൾ
കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം വാരിസിന് 400 സ്ക്രീനുകളും, തുണിവിന് 250-ൽ അധികം സ്ക്രീനുകളുമായിരിക്കും റിലീസിനുള്ളത്. എപ്പിക് ക്സാഷ് എന്നാണ് വിവരങ്ങൾ പങ്ക് വെച്ച് കേരള ബോക്സോഫീസ് ട്വിറ്ററിൽ പറയുന്നത്. കേരളത്തിലെ ഗ്രോസ് കളക്ഷൻ വാരിസിന് 10 മുതൽ 15 കോടിയും തുണിവിന് 5 മുതൽ 8 കോടി വരെയുമാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...