Varisu and Thunivu: വാരിസും, തുണിവും ബോക്സോഫീസിൽ രണ്ട് ദിവസം കൊണ്ട് നേടിയത്? ഇടിവോ?
Varisu and Thunivu Kerala Box Office Collection: കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കാണ് കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ടത്
തിരുവനന്തപുരം: ബോക്സോഫീസ് ക്ലാഷ് പ്രതീക്ഷിച്ചായിരുന്നു തുണിവിൻറെയും വാരിസിൻറെയും റിലീസെങ്കിൽ ബോക്സോഫീസ് കളക്ഷനിൽ പ്രതീക്ഷിച്ച പെർഫോമൻസ് രണ്ട് ചിത്രങ്ങൾക്കും ചെയ്യാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഫാൻസ് പറയുന്ന പ്രകാരം മുന്നിൽ നിൽക്കുന്നത് കേരളത്തിൽ വാരിസ് തന്നെയാണ്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകൾ ഇത് സാധൂകരിക്കുന്നകാണ്.
കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കാണ് കേരള ബോക്സോഫീസ് പുറത്ത് വിട്ടത്. വാരിസ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ 5.15 കോടിയും തുണിവ് രണ്ട് ദിവസം കൊണ്ട് 1.7 കോടിയുമാണ് നേടിയത്. രണ്ടാം ദിവസം ഇരു ചിത്രങ്ങൾക്കും കളക്ഷനിൽ വലിയ ഇടിവാണുണ്ടായത്.
വാരിസിൻറെ രാജ്യത്തെ ആകെ കളക്ഷൻ നോക്കിയാൽ
തമിഴ്നാട് - Rs. 29.25 കോടി
കർണാടക - രൂപ. 6 കോടി
മറ്റുള്ളയിടങ്ങളിൽ- 1.55 കോടിയുമാണ് കളക്ഷൻ ആകെ - രൂപ. 42.50 കോടി ഇതുവരെ ചിത്രം ബോക്സോഫീസിൽ നേടി.
തുണിവിൻറെ രാജ്യത്തെ ആകെ കളക്ഷൻ
തമിഴ്നാട് - Rs. 29.50 കോടി
കർണാടക - രൂപ. 5 കോടി
ആന്ധ്ര/ തെലുങ്കാന-2.40 കോടി അടക്കം
ആകെ - രൂപ. 39.50 കോടിയാണ് ചിത്രം നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...