വിജയിയെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്. വിജയ്‍യുടെ കരിയറിലെ 66ാമത്തെ ചിത്രം ആണിത്. അടുത്തിടെ ചിത്രത്തിലെ നിർണായക രം​ഗങ്ങൾ ഓൺലൈനിൽ ലീക്കായിരുന്നു. ചിത്രീകരണ രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ദിൽ രാജു. ലീക്കായ രം​ഗങ്ങൾ ആരും ഫോർവേഡോ ഷെയറോ ചെയ്യരുത് എന്നായിരുന്നു ദിൽ രാജു അഭ്യർത്ഥിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. 


COMMERCIAL BREAK
SCROLL TO CONTINUE READING

''ലീക്കായ രം​ഗങ്ങൾ ഫോർവേഡ്/ഷെയർ ചെയ്യരുതെന്ന് ടീം #വാരിസ് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സിനിമയിൽ നിന്ന് ചോർന്ന ക്ലിപ്പുകൾ നിങ്ങൾ കണ്ടാൽ അത് ദയവ് ചെയ്ത് ഷെയർ ചെയ്യരുത് - ദിൽ രാജു ട്വീറ്റ് ചെയ്തു.''



ചിത്രീകരണ സമയങ്ങളിൽ എടുക്കുന്ന വീഡിയോകൾ ലീക്ക് ആകുന്നത് തടയാൻ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നു. മൊബൈൽ ഫോണുകൾ സെറ്റിൽ ഉപയോ​ഗിക്കുന്നത് വിലക്കാൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയിയുടെ 48ാമത് പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. ആദ്യ പോസ്റ്ററിൽ വിജയിയെ ഒരു കോർപ്പറേറ്റ് ലുക്കിലായിരുന്നു അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. 


Also Read: Varisu : വിജയ് ചിത്രം തന്നെ!; വരിസു സിനിമയുടെ പുതിയ പോസ്റ്റർ


ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷും ദില്‍ രാജുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2023 പൊങ്കൽ റിലീസായി വരിസു തിയറ്ററുകളിലെത്തും. രശ്മിക മന്ദനായാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് ഈ പ്രോജക്ട് പ്രഖ്യാപിച്ചത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.