വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം വാരിസിലെ ആദ്യ ഗാനമെത്തി.  'രഞ്ജിതമേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വിവേകിന്റെ വരികൾക്ക് എസ് തമനാണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയും എംഎം മാനസിയും ചേർന്നാണ്. ഗാനത്തിന്റെ പ്രോമോയിൽ വിജയുടെ ഗംഭീര ഡാൻസും ഉൾപ്പെടുത്തിയിരുന്നു. 2023 പൊങ്കൽ റിലീസായി വാരിസ് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രമാണ് വാരിസ്. ദേശീയ അവാർഡ് ജേതാവായ വംശി പൈഡി പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  രശ്മിക മന്ദനായാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


ALSO READ: Varisu Movie : വീണ്ടും സൂപ്പർ സ്റ്റെപ്പുകളുമായി വിജയ്; വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്ത്


അതേസമയം വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടിയതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ട്. റീലിസിന് മുമ്പ് തന്നെ തിയറ്റർ, ഒടിടി, സാറ്റ്ലൈറ്റ്, മ്യൂസിക് തുടങ്ങിയ അവകാശങ്ങൾ വിറ്റ് വിജയ് ചിത്രം 200 കോടി ബിസിനെസ് ക്ലബിൽ ഇടം നേടിയെന്നാണ് കോളിവുഡ് ഇൻഡസ്ട്രി അനലിസ്റ്റുകൾ നൽകുന്ന വിവരം


വരിസിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ്ലുക്കും ഇന്ന് ജൂൺ 22ന് ഉണ്ടായേക്കും. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ധോണിയുടെ തന്നെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്മെന്റായിരിക്കും ചിത്രം നിർമ്മിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്താരയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.