Varisu: വാരിസ് തമിഴും തെലുങ്കും ഒന്നിച്ച് പ്രദർശനം ആരംഭിക്കില്ല; തെലുങ്ക് പതിപ്പിന്റെ പുതിയ തിയതി പ്രഖ്യാപിച്ചു
Varasudu release date postponed: ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം തമിഴിൽ വാരിസ് എന്ന പേരിലും തെലുങ്കിൽ വാരസുഡു എന്ന പേരിലുമാണ് പ്രദർശനത്തിനെത്തുന്നത്.
ദളപതി വിജയുടെ വാരിസ് 2023 സംക്രാന്തി, പൊങ്കൽ ദിനത്തിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം തമിഴിൽ വാരിസ് എന്ന പേരിലും തെലുങ്കിൽ വാരസുഡു എന്ന പേരിലും പ്രദർശനത്തിനെത്തും. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പർദേശ് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഉത്സവ സീസൺ റിലീസായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളാണ് പൊങ്കലിന് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്.
അജിത് കുമാറിന്റെ തുനിവ്, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി, ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ എന്നിവയ്‌ക്കൊപ്പമാണ് ദളപതി വിജയ് നായകനായ ചിത്രം തെലുങ്കിൽ ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. അജിത്തിന്റെ തുനിവ് തെലുങ്കിൽ തെഗിമ്പു എന്ന പേരിലും റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ, വാരസുഡു മാറ്റിവെച്ചതായി നിർമാതാക്കൾ അറിയിക്കുകയും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു.
ALSO READ: Varisu new poster: 'വിജയ് രാജേന്ദ്രന്റെ' ഫാമിലിയെ പരിചയപ്പെടുത്തി 'വാരിസിന്റെ' പുതിയ പോസ്റ്റർ; ഇനി വെറും മൂന്നുനാൾ
വാരിസ് ജനുവരി പതിനൊന്നിന് റിലീസ് ചെയ്യുമ്പോൾ, തെലുങ്ക് പതിപ്പ് വാരസുഡു ജനുവരി പതിനാലിന് പ്രദർശനത്തിനെത്തും. "വാരസുഡു ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി എന്നിവയ്‌ക്കൊപ്പം ഒരു മത്സരത്തിലും ഇല്ലെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. വരസുഡു ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറാണ്. സംക്രാന്തിക്ക് വാരസുഡു റിലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ ബാലകൃഷ്ണയ്ക്കും ചിരഞ്ജീവി ഗാരുവിനും തെലുങ്ക് സംസ്ഥാനങ്ങളിൽ വലിയ റിലീസ് ആവശ്യമാണ്, അതിനാൽ എന്റെ സിനിമ പിന്നീട് റിലീസ് ചെയ്യാൻ തീരുമാനിച്ചു" എന്നാണ് വാരസുഡു മാറ്റിവയ്ക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് നിർമാതാവ് ദിൽ രാജു വ്യക്തമാക്കിയത്.
വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രൻ എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ശരത് കുമാറാണ് ചിത്രത്തിൽ വിജയുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിജയും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്.
ALSO READ: Varisu Movie Trailer: എല്ലായിടവും നമ്മയിടംതാ! സ്റ്റൈലായി വിജയ്; ആകാംക്ഷ നിറച്ച് 'വാരിസ്' ട്രെയിലർ
പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയമാണ് ചിത്രം പ്രദർശനത്തിന് എത്തുക. പിആർഒ- പി. ശിവപ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...