പൃഥ്വിരാജ് പിൻവാങ്ങണം, ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും! നടനെതിരെ ബിജെപി നേതാവ് 


COMMERCIAL BREAK
SCROLL TO CONTINUE READING

 കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം "വാരിയംകുന്നന്‍"  എന്ന പേരില്‍ സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ   വിവാദങ്ങളും തലപൊക്കിയിരിയ്ക്കുകയാണ്.


ചിത്രത്തിന്‍റെ  സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും എതിരെയാണ്  സൈബര്‍ ആക്രമണം ആരംഭിച്ചിരിയ്ക്കുന്നത്. 


ചരിത്രം പറയുന്നതനുസരിച്ച്  ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ  മുന്‍നിര പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.  അദ്ദേഹത്തിന്‍റെ ചരിത്രമാണ്  "വാരിയംകുന്നന്‍" എന്നപേരില്‍ സിനിമയാകുന്നത്. 


എന്നാല്‍, 'മലബാർ ലഹള',  ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയിൽ നിന്ന്  നായകന്‍ പൃഥ്വിരാജ് പിൻമാറണം എന്ന ആവശ്യം ഉന്നയിച്ച്  ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ. സിനിമയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും എന്നാണ് രാധാകൃഷ്ണ മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.


 ബി രാധാകൃഷ്ണ മേനോന്‍റെ  ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണ രൂപം:  


' 1921 ൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാർ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകൾ നിരന്തരം ശ്രമിച്ചു വരികയായിരുന്നു. മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാൻ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്. കേവലം ബിൻലാദൻറെ പൂർവ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാർ എന്നിവർ. അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങൾ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം. അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും''.