"വരുണ്‍ ധവാന്‍, ഇത്തരം സാഹസങ്ങളൊക്കെ വെള്ളിത്തിരയില്‍ നടക്കും, തീര്‍ച്ചയായും മുംബൈയിലെ റോഡുകളില്‍ അല്ല. നിങ്ങളുടെയും നിങ്ങളുടെ ആരാധികയുടെയും മാത്രമല്ല, വേറെയും കുറെപ്പേരുടെ ജീവന്‍ നിങ്ങള്‍ കാരണം അപകടത്തിലായി. നിങ്ങളെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു യൂത്ത് ഐക്കണില്‍ നിന്നും ഞങ്ങള്‍ ഇതല്ല പ്രതീക്ഷിക്കുന്നത്. ഒരു ഇ ചലാന്‍ അയച്ചിട്ടുണ്ട്. അടുത്ത തവണ ഞങ്ങളുടെ പ്രതികരണം ഇത്ര മൃദുലമായിരിക്കില്ല "


COMMERCIAL BREAK
SCROLL TO CONTINUE READING

നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും സെല്‍ഫിയെടുത്ത നടന്‍ വരുണ്‍ ധവാന് മുംബൈ പോലീസ് ട്വീറ്റ് ചെയ്ത സന്ദേശം ഓണ്‍ലൈനില്‍ വൈറലാകുന്നു.


 



 


ട്രാഫിക്കില്‍ കുടുങ്ങി റോഡ്‌ ബ്ലോക്കായ സമയത്താണ് അടുത്ത വാഹനത്തില്‍ ഉണ്ടായിരുന്ന ആരാധിക സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ആരാധികയ്ക്കെന്ന പോലെ പിന്നീട് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായി മാറി പിന്നീടിത്. മുംബൈ പോലീസിലെ രസികനായ ഏതോ ഉദ്യോഗസ്ഥന്‍ വരുണിന് ഇങ്ങനെ ട്വീറ്റ് ചെയ്തു.


ചെയ്ത കാര്യം തെറ്റാണെന്ന് മനസിലാക്കുന്നുവെന്നും ഇനി മേലാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വരുണ്‍ ധവാന്‍ മറുപടിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരാധികയെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചത്. സുരക്ഷാ കാര്യങ്ങള്‍ക്ക് ഇനി മുന്‍‌തൂക്കം നല്‍കുമെന്നും നടന്‍ ട്വിറ്ററില്‍ കുറിച്ചു.