നന്ദമുരി ബാലകൃഷ്ണ, ഈ ഒറ്റ പേര് മതി വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിൻ്റെ ആദ്യ പകുതി വിശേഷിപ്പിക്കാൻ. ഒരു ഔട്ട് ആൻ്റ് ഔട്ട് NBK ഷോ തന്നെയാണ് ആദ്യ പകുതി. പൂർണമായും തൻ്റെ ആരാധകർക്ക് വേണ്ടി തന്നെയാണ് സിനിമ. അഖണ്ടയിൽ എന്ന കഴിഞ്ഞ NBK സിനിമയിൽ പോലെ തന്നെ ഡബിൾ റോളിലാണ് ഇത്തവണയും NBK ഷോ. ഓരോ ഷോട്ടിലും ഓരോ സീനിലും മാസ്സ് നൽകുക എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ഛനായും മകനായും NBK തന്നെയാണ് എത്തുന്നത്. ശ്രുതി ഹസ്സൻ, ലാൽ, ഹണി റോസ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. 


വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി. ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും അവിടുത്തെ ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും തൻ്റെ പ്രശ്നങ്ങളാണ്. മാസ്സ് നിറഞ്ഞടിയാണ് ബലയ്യയുടെ സ്ക്രീൻ പ്രസൻസ്. അദ്യ പകുതി അവസാനിക്കുമ്പോൾ ബാലയ്യ ആരാധകർക്ക് കണ്ണുനീർ നനയിപ്പിചാണ് അവസാനിപ്പിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.