തെലുങ്കിൽ സൂപ്പർ ഹിറ്റായി മാറിയ നന്ദമൂരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി ഒടിടിയിൽ എത്തി. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സ്റ്റാർ ഗ്രൂപ്പാണ്. വീരസിംഹ റെഡ്ഡി ഇന്ന് വൈകിട്ട് ആറ് മണി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് വീരസിംഹ റെഡ്ഡി ഡിസ്നി പ്ലസ് സംപ്രേഷണം ചെയ്യുക. ചിത്രത്തിൽ മലയാളി താരം ഹണി റോസ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 16നാണ് ബാലയ്യ ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഒരു ഔട്ട് ആന്റ് ഔട്ട് NBK ഷോ തന്നെയായിരുന്നു വീരസിംഹ റെഡ്ഡി. പൂർണമായും തന്റെ ആരാധകരെ ആവേശത്തിലാഴ്ത്തും വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അഖണ്ടയിൽ എന്ന കഴിഞ്ഞ NBK സിനിമയിൽ പോലെ തന്നെ ഡബിൾ റോളിലാണ് ഇത്തവണയും NBK ഷോ. ഓരോ ഷോട്ടിലും ഓരോ സീനിലും മാസ്സ് നൽകുക എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.


ALSO READ : Varisu OTT : വിജയിയുടെ വാരിസ് ഒടിടിയിൽ എത്തിയോ? എങ്കിൽ എവിടെ കാണാം?



അച്ഛനായും മകനായും NBK തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. ഹണി റോസിന് പുറമെ വീരസിംഹ റെഡ്ഡിയിൽ ശ്രുതി ഹസ്സൻ, വരലക്ഷ്മി ശരത്കുമാർ നായിക തുല്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംവിധായകൻ ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. 


വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി. ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും അവിടുത്തെ ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും തൻ്റെ പ്രശ്നങ്ങളാണ്. മാസ്സ് നിറഞ്ഞടിയാണ് ബലയ്യയുടെ സ്ക്രീൻ പ്രസൻസ്. ചിത്രം  അവസാനിക്കുമ്പോൾ ബാലയ്യ ആരാധകർക്ക് കണ്ണുനീർ നനയിപ്പിചാണ് അവസാനിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.