നവംബർ പത്തിന് റിലീസിന് ഒരുങ്ങുന്ന വേലയുടെ പ്രീറിലീസ് ടീസർ പുറത്തിറക്കി. ഷെയിൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എം.സജാസ് ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിറ്റ് സംഗീത സംവിധായകൻ സാം സിഎസ് ആണ് വേലയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് വേല. വേലയുടെ ട്രെയ്ലറും ഗാനങ്ങളും യൂട്യൂബ് ട്രൻഡിങ്ങിൽ ഇടംനേടിയിരുന്നു.


സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് വേല നിർമിക്കുന്നത്. ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ബാദുഷ പ്രൊഡക്ഷൻസാണ്.


ALSO READ: 'നടികർ തിലക'ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്.! റൈറ്റ് വിറ്റുപോയത് ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ തുകക്ക്


ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിലെ വിതരണവും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണവും നിർവഹിക്കുന്നു. ചിത്രസംയോജനം: മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക്: സാം സി എസ്, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം: ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണൻ.


കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി, പ്രൊഡക്ഷൻ മാനേജർ: മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ്: തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ്: അമൽ ചന്ദ്രൻ, സംഘട്ടനം: പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ്: ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.