മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരി പട്ടണത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമായാണ് വെള്ളരി പട്ടണം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.


ALSO READ: Vellari Pattanam Movie : മഞ്ജു വാര്യരുടെയും സൗബിന്റെയും വെള്ളരി പട്ടണം; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


അലക്‌സ് ജെ പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സം​ഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. വെള്ളരിക്കാ പട്ടണം എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. എന്നാൽ വെള്ളരിക്കപ്പട്ടണം എന്ന പേര് തനിക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ച് സംവിധായകന്‍ മനീഷ് കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.