നാസിക്: ബോളിവുഡ് താരം സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ഒരുകാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സ്മൃതി നാസിക് റോഡിലെ ഒറ്റ മുറി ഫ്ലാറ്റിൽ ആയിരുന്നു താമസം.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: നടൻ സിദ്ധീഖിന്റെ മകൻ റാഷിൻ അന്തരിച്ചു


ബാലതാരമായി അഭ്രലോകത്ത് എത്തിയ സ്മൃതി മുന്‍നിര സംവിധായകരായ ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍, ബിമല്‍ റോയ്, ബിആര്‍ ചോപ്ര, രാജ് കപൂര്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനിയിച്ചു. 1930 ല്‍ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് പ്രവേശിച്ചത്. ആദ്യ ഹിന്ദി ചിത്രം 1960 ല്‍ റിലീസ് ചെയ്ത മോഡല്‍ ഗേള്‍ ആണ്.


Also Read: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!


തുടർന്ന് സംവിധായകന്‍ എസ്ഡി നരാംഗിനെ വിവാഹം കഴിച്ച ശേഷം സ്മൃതി അഭിനയ രംഗത്തുനിന്നു പിന്‍വാങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന് രണ്ടു മക്കളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.