Rashin Siddique Death: നടൻ സിദ്ധീഖിന്റെ മകൻ റാഷിൻ അന്തരിച്ചു

Rashin Siddique Passed Away: ഏറെ നാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സിദ്ധീഖ്, ഫർഹീൻ സിദ്ധീഖ് എന്നിവർ  സഹോദരങ്ങളാണ്.

Written by - Ajitha Kumari | Last Updated : Jun 27, 2024, 11:42 AM IST
  • നടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസായിരുന്നു
  • ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഷിൻ ഇന്ന് രാവിലെയാണ് മരിച്ചത്
Rashin Siddique Death: നടൻ സിദ്ധീഖിന്റെ മകൻ റാഷിൻ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഷിൻ ഇന്ന് രാവിലെയാണ് മരിച്ചത്.

Also Read: ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന് ദാരുണാന്ത്യം

 

ഏറെ നാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സിദ്ധീഖ്, ഫർഹീൻ സിദ്ധീഖ് എന്നിവർ  സഹോദരങ്ങളാണ്. സാപ്പി എന്നുവിളിക്കുന്ന റാഷിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിദ്ധീഖ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. 

Read Also: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം

ഭിന്നശേഷിക്കാരനായ റാഷിന് പ്രത്യേകം പരിചരണമാണ് കുടുംബം  നൽകിയിരുന്നത്. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.  ഖബറടക്കം ഇന്ന് വൈകുന്നേരം പടമുകൾ ജുമാ മസ്ജിദിൽ നാലു മണിയോടെ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News