മാളവികയും വിക്കിയും പ്രണയത്തില്‍?
സഹോദരന്‍ സണ്ണി കൗഷലിനൊപ്പമാണ് വിക്കിയെത്തിയത്.
ഉറി, റാസി, സഞ്ജു തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിക്കി കൗഷല്‍. മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച് മുന്നേറുന്ന വിക്കി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ്.
ഹര്‍ലീന്‍ സേതിയുമായി വേര്‍പിരിഞ്ഞ വിക്കി കത്രിന കൈഫ്, ഭൂമി പട്നേക്കര്‍ എന്നിവരുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ചലച്ചിത്ര താരവു൦ മലയാളിയുമായ മാളവിക മോഹനനുമായി വിക്കി പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
മാളവികയുടെ വീട്ടില്‍ വ്യാഴാഴ്ച നടന്ന അത്താഴവിരുന്നില്‍ വിക്കിയെത്തിയതാണ് ഇപ്പോള്‍ ഗോസിപ്പുകളുടെ ആക്കം കൂട്ടിയിരിക്കുന്നത്. സഹോദരന്‍ സണ്ണി കൗഷലിനൊപ്പമാണ് വിക്കിയെത്തിയത്.
മാളവിക, മാളവികയുടെ സഹോദരന്‍ ആദിത്യ മോഹനന്‍, വിക്കി, സണ്ണി എന്നിവര്‍ ചെറുപ്പം മുതല്‍ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്.
വിക്കി കൗഷല്‍ പ്രണയത്തിലാണെന്ന് രാധിക ആപ്തെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നേഹാ ധൂപിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
പ്രണയം തുറന്ന് വെളിപ്പെടുത്തണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്ന കമിതാക്കള്‍ ആരാണ് എന്ന നേഹയുടെ ചോദ്യത്തിന് രാധികയുടെ മറുപടി വിക്കി എന്നായിരുന്നു.
എന്നാല്‍, വിക്കിയുടെയും മാളവികയുടെയും പ്രണയവാര്‍ത്ത എത്രത്തോളം സത്യമാണെന്ന കാര്യത്തില്‍ വ്യക്തത