നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുന്ന ചിത്രമാണ് സൈന്ധവ്. സൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. വിക്ടറി വെങ്കിടേഷ് (ദ​ഗ്​ഗുപതി വെങ്കിടേഷ്) ആണ് ചിത്രത്തിൽ നായകൻ. വെങ്കിടേഷിന്റെ 75ാമത്തെ ചിത്രമാണ് സൈന്ധവ്. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞു. 16 ദിവസങ്ങൽ കൊണ്ടാണ് വളരെ ഇമോഷണൽ ആയിട്ടുള്ള രം​ഗങ്ങളുടെ ചിത്രീകരണം പൂർത്തിയായത്. 8 പ്രധാന താരങ്ങളാണ് ഈ ഷെഡ്യുളിൽ അഭിനയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാം- ലക്ഷ്മൺ മാസ്റ്ററുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. വെങ്കിടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് സൈന്ധവയിലേത്. നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. സം​ഗീതം - സന്തോഷ് നാരായണൻ, സഹ നിർമാതാവ് - കിഷോർ തല്ലുർ, ക്യാമറ - എസ് മണികണ്ഠൻ, എഡിറ്റർ - ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ - അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രവീൺ. ഡിസംബർ 22ന് ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.