നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

‘ആലോലം ചാഞ്ചാടും...’ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. 


സന്തോഷ് വർമയാണ് വരികൾ രചിച്ചിരിക്കുന്നത്. സംഗീതസംവിധാനം ഷാൻ റഹ്മാൻ. കെ.എസ്. ഹരിശങ്കർ, ഗൗരി ലക്ഷ്മി എന്നിവർ ചേർന്നാണ് ആലാപനം.


മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. 


'വടക്കുനോക്കിയന്ത്ര'മെന്ന ശ്രീനിവാസന്‍ ചിത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരുകളാണ് ലവ് ആക്ഷന്‍ ഡ്രാമയിലും നായികാ നായകന്മാര്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.



അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫണ്‍ടാസ്ക് ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിശാഖ് സുബ്രഹ്മണ്യ൦ നിര്‍മ്മാണ പങ്കാളിയാണ്. 


ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 


ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം മലര്‍വാടി ആര്‍ട്സ് ക്ലബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 


മലര്‍വാടി ആര്‍ട്സ് ക്ലബ് സിനിമയിൽ ഭാഗമായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്.