Kochi : വിധു വിന്‍സന്റിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം വൈറൽ സെബിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഈജിപ്‍തുകാരി മിറ ഹമീദാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നടൻ മമ്മൂട്ടിയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. കോമഡി പശ്ചാത്തത്തിൽ തുടങ്ങി  ഒരു ത്രില്ലറിലേക്ക് എത്തുന്ന തരത്തിലാണ് ട്രെയ്‌ലർ. ട്രെയ്‌ലർ ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പ്രതിസന്ധിഘട്ടത്തിൽ ഒരു അപരിചിതനെ ആശ്രയിക്കേണ്ടി വരുന്നതാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്നാണ്. മാത്രമല്ല നിരവധി വർഷങ്ങളായി പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിരുന്ന ബാദുഷ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വൈറൽ സെബി. 


ALSO READ: Ayisha First Look : ആയിഷയുടെ ഫസ്റ്റ് ലുക്കെത്തി; നൃത്ത ചുവടുമായി വിസ്മയിപ്പിച്ച് മഞ്ജു വാര്യർ


ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷയും, മഞ്‍ജു ബാദുഷയും സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ,  വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരും എത്തുന്നത്. വളരെയധികം ശ്രദ്ധയും നേടിയ മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി വൈറൽ സെബിയ്ക്കുണ്ട്. 


ALSO READ: Aaraattu movie review | മരയ്ക്കാറിന്റെ ക്ഷീണം തീർത്ത് ആറാട്ട്; ആഘോഷിച്ച് ആരാധകർ


മലയാളം സിനിമ ചരിത്രത്തിൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയ ആദ്യ വനിതയാണ് വിധു വിൻസെന്റ്. മാന്ഹോൾ എന്ന ചിത്രത്തിലൂടെയാണ് വിധു ഈ ചരിത്ര നേട്ടം നേടിയത്.  വിധു വിൻസെന്റ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയായിരുന്നു വിധു വിൻസെന്റ്. 


ALSO READ: Oruthee Trailer : ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ; നവ്യ നായരുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി ഒരുത്തിയുടെ ട്രെയ്‌ലർ


വിധുവിന്റെ രണ്ടാമത്തെ ചിത്രമായ സ്റ്റാൻഡ് ആപ്പും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.   നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയത്. ഒരു റേപ്പ്‌ സർവൈവറുടെ കഥയാണ് ചിത്രം പറഞ്ഞത്. "സ്‌റ്റാൻഡ്‌ അപ്‌' കോമഡിയുടെ പശ്‌ചാത്തലത്തിലാണ്‌ വിധു വിൻസെന്റ് ചിത്രം ഒരുക്കിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.