വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം. തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ ഭ്രാന്തന്മാരാക്കിയ ഇതിഹാസ സംഗീതസംവിധായകൻ, സാക്ഷാൽ "മെലഡി കിംഗ്". തൻറെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക് കോൺസർട്ടിനു ഒരുങ്ങുകയാണ് വിദ്യാസാഗർ. 


Also Read: The Kerala Story: മടങ്ങിയെത്താത്ത 32,000 പെണ്‍കുട്ടികളുടെ കഥ..!! 'ദ കേരള സ്റ്റോറി' മെയ്‌ 5ന് തിയേറ്ററുകളില്‍


കൊക്കേഴ്സ് മീഡിയയും നോയിസ് & ഗ്രൈൻസും ചേർന്നാണ് കേരളത്തിൽ ഇതിന് വേദി ഒരുക്കുന്നത്. മെയ്‌ മാസം 13ന് ആണ് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക. വിദ്യാസാഗർ വളരെ അപൂർവമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികൾക്ക് ഒരുങ്ങുന്നത് അതും ആദ്യമായാണ് കേരളത്തിൽ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു.


എന്നും മനസ്സിൽ നിൽക്കുന്ന ഈണങ്ങൾ സമ്മാനിച്ച ഇതിഹാസത്തെ കാണാൻ കാത്തുനിൽക്കുകയാണ് എല്ലാവരും, അതിനൊരു അവസരം എന്ന് മാത്രമല്ല ഇത്രകാലം നമ്മളെ എല്ലാവരെയും കൊതിപ്പിച്ചു സംഗീത മാധുര്യം നേരിട്ട് അനുഭവിക്കാനും കഴിയും.  ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതൽ വിവരങ്ങൾക്ക് https://insider.in/the-name-is-vidyasagar-live-in-concert-cochin-may13-2023/event എന്ന വെബ് സൈറ്റിലൂടെ അറിയാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.