നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ വീഡിയോ ഉടൻ  റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലൂടെയാണ്  ഇരുവരുടെയും വിവാഹ വീഡിയോ പുറത്തുവിടുന്നത്. നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ എന്നാണ് വീഡിയോയ്‌ക്ക് പേര് നല്കിയിരിക്കുന്നത്. വീഡിയോയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ട്വിറ്റർ പേജിലൂടെയാണ് വീഡിയോയുടെ  ടീസർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വീഡിയോയുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇവരുടെ വിവാഹ ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോനാണ്‌.



COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 9-നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.  ഷാരൂഖ് ഖാൻ, രജനീകാന്ത് , എആർ റഹ്മാൻ, സൂര്യ, കാർത്തി, വിജയ് സേതുപതി ഗൗതം വാസുദേവ് ​​മേനോൻ, ആറ്റ്‌ലി തുടങ്ങി ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്ത ചില ഉന്നത അതിഥികളും എത്തിയിരുന്നു.


ALSO READ: Nayanthara In Valencia: വലൻസിയയിൽ പൊളി ലുക്കിൽ നയൻ‌താര, ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ


 വിവാഹത്തിന് ശേഷം പുറത്ത് വിട്ട ചിത്രങ്ങളും വളരെ വേഗത്തിൽ വൈറലായിരുന്നു. പരമ്പരാഗത ചടങ്ങുകൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു വിവാഹം. 2015ലെ ഡാർക്ക് കോമഡി നാനും റൗഡി താൻ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. നയൻതാരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് വിഘ്നേഷ് ആയിരുന്നു. ചിത്രീകരണത്തിനിടെ വിഘ്‌നേഷും നയൻതാരയും പ്രണയത്തിലാവുകയും അന്നുമുതൽ ഒരുമിച്ചായിരുന്നു ഇരുവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ