Nayanthara In Valencia: വലൻസിയയിൽ പൊളി ലുക്കിൽ നയൻ‌താര, ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ

വിഘ്‌നേശ് ശിവൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയേയും മക്കൾസെൽവം വിജയ് സേതുപതിയേയും ചേർത്ത് നിർമ്മിച്ച  സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു ‘നാനും റൗഡി താൻ’. ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേശും തമ്മിൽ പ്രണയത്തിലാവുന്നത്

1 /8

ഏഴ് വർഷത്തോളം ഇരുവരും പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു.  നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലാണ് നയൻതാരയും വിഘ്‌നേഷും തമ്മിലുള്ള ആഡംബര വിവാഹം നടന്നത്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്.

2 /8

ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലെ സൂപ്പർതാരങ്ങൾ പലരും പങ്കെടുത്ത വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ തായ്‌ലൻഡിലേക്കാണ് ആദ്യം പോയത്. 

3 /8

അത് കഴിഞ്ഞയുടനെ തന്നെ നയൻസും വിഘ്‌നേശും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയി.  നയൻ‌താര ഷാരൂഖ് ഖാനൊപ്പം ജവാന്റെ സെറ്റിലാണ് ജോയിൻ ചെയ്തത്. അതുപോലെ നയൻ‌താര തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ഗോഡ്.ഫാദറിന്റെ ടീസർ ഈ കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു.

4 /8

ലൂസിഫറിന്റെ റീമേക്കായ അതിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിക്കുന്നത്. 

5 /8

ഇപ്പോൾ നയൻതാരയുടെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞിരിക്കുകയാണ്

6 /8

അതുകൊണ്ടുതന്നെ നയൻതാരയും വിഘ്‌നേഷും കൂടി സ്പെയിനിലക്ക് പറക്കുകയും ചെയ്തു. സ്പെയിനിലെ വലൻസിയയിലാണ് താരമിപ്പോൾ.

7 /8

ഷോർട്സ് ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

8 /8

വിഘ്‌നേശിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. “നീ എൻ ഉലക അഴകിയെ.. ഉന്നൈ പോൽ ഒരുത്തി ഇല്ലായെ..”, എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

You May Like

Sponsored by Taboola