Ayyar in Arebia: `അയ്യർ ഇൻ അറേബ്യ`യിലൂടെ വിഘ്‌നേഷ് വിജയകുമാറിന്റെ വെൽത്ത് ഐ പ്രൊഡക്ഷൻസ് നിർമ്മാണ രംഗത്തേക്ക് !
Ayyar in Arebia movie updates: ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്‌നേഷ് വിജയകുമാർ. പ്രവാസി ബിസിനസ്മാൻ എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച ഇദ്ദേഹം കണ്ടന്റ് ഒറിയന്റായ സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറിന്റെ നിർമ്മാണത്തിൽ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 2നാണ് തിയേറ്റർ റിലീസ് ചെയ്യുന്നത്.
ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്‌നേഷ് വിജയകുമാർ. പ്രവാസി ബിസിനസ്മാൻ എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച ഇദ്ദേഹം കണ്ടന്റ് ഒറിയന്റായ സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ തുടങ്ങിയവയുടെ ബിസിനസുകളാണ് വിഘ്‌നേഷ് യുഎഇയിൽ നടത്തുന്നത്.
ALSO READ: ഭാഗ്യം ലഭിച്ച തലമുറയാണ് നമ്മുടേത്, ഹൃദയത്തിന്റെ അകക്കാമ്പിൽ നിന്ന്- ജയ് ശ്രീറാം ! കൃഷ്ണ കുമാർ
തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് 'അയ്യർ ഇൻ അറേബ്യ' എന്ന ചിത്രവുമായ് എം എ നിഷാദ് പ്രേക്ഷകരിലേക്കെത്തുന്നത്. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായ് ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങളാണ് അണിനിരക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.
ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.