കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിനെ AMMA സംഘടനയിൽ നിന്ന് പുറത്താക്കാതെയുള്ള നടപടിയുള്ള പ്രതിഷേധം അറിയിച്ച് അതിജീവത.  സംഭവത്തിൽ AMMA എക്സിക്യൂട്ടീവ് നടപടിയെടുക്കാത്തതിൽ സംഘടനയ്ക്കുള്ളിലെ രാജി തുടങ്ങിയ പ്രതിഷേധം രൂക്ഷമായിരിക്കുമ്പോഴാണ് അതിജീവിതയുടെ പ്രതികരണം. സ്വന്തം അമ്മയിൽ മാത്രം വിശ്വിസിക്കുക എന്നാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"സ്വന്തം അമ്മയിൽ മാത്രം വിശ്വസിക്കുക മറ്റുള്ളവയിൽ വിശ്വസിക്കരുത്" അതിജീവത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇംഗ്ലീഷിൽ കുറിച്ചു. അതോടൊപ്പം AMMAയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ മെയ് 2ന് രാജിവെച്ച മാല പാർവതിയെ അഭിനന്ദിച്ചു അതിജീവത സോഷ്യൽ മീഡിയ കുറിക്കുകയും ചെയ്തു


ALSO READ : Vijay Babu case: ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു, ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ പ്രശ്നങ്ങൾ


അതേസമയം വിജയ് ബാബു കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മാല പാർവ്വതിക്ക് പിന്നാലെ നടി ശ്വേതാ മേനോനും രാജിവെച്ചു. നിലവിലെ പരാതി പരിഹാര സെൽ അധ്യക്ഷയാണ് ശ്വേത. കുക്കു പരമേശ്വരനും നേരത്തെ രാജി വെച്ചിരുന്നു. അതേസമയം വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടി അല്ലെന്നായിരുന്നു മാലാ പാർവ്വതി പറഞ്ഞത്.


വിജയ് ബാബുവിനെതിരായ  നടപടിയും പുറത്ത് വന്ന വാർത്താ കുറിപ്പിനും പിന്നാലെയാണ് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ നിന്നും കൂട്ട രാജി ആരംഭിച്ചത്.  തിങ്കളാഴ്ചയാണ്  മാലാ പാർവ്വതി  രാജിവെച്ചത്. ഐസിസിക്ക് സ്വയംഭരണ സംവിധാനം ഇല്ലാത്തതാണ് ഇതിനുള്ള പ്രശ്നമെന്നും അവർ ആരോപിച്ചിരുന്നു. തനിക്കൊപ്പം ശ്വേതയും കുക്കുവും രാജിവെക്കുമെന്നും പാർവ്വതി പറഞ്ഞിരുന്നു.


ALSO READ : ആർത്തവത്തിലായിരുന്നപ്പോൾ എന്റെ വയറ്റിൽ ചവിട്ടി; മുഖത്ത് തുപ്പി- വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി


നിർവാഹക സമിതിയുടെ തീരുമാനത്തിൽ ഐസിയിലെ മറ്റ് അംഗങ്ങളും അമർഷം രേഖപ്പെടുത്തിയിരുന്നു.മാറി നിൽക്കാൻ താൽപര്യം അറിയിച്ച് വിജയ് ബാബു കത്തയച്ച സാഹചര്യത്തിൽ നടനെതിരെ ഇപ്പോൾ നടപടി സ്വീകരിക്കേണ്ടെന്നാണ് എക്സിക്യൂട്ടീവിൽ ഒരു വിഭാഗം ഉന്നയിച്ച വാദം. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ചാൽ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടി നേരിടുമെന്ന് യോഗത്തിൽ വാദം ഉയർന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.