VD12: വിജയ് ദേവരകൊണ്ട - ഗൗതം ടിന്നനൂരി ചിത്രം `വിഡി12`; റിലീസ് തീയതി പ്രഖ്യാപിച്ചു
VD12 release date announced: വ്യത്യസ്തമായ രീതിയിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടും.
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'വിഡി12' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും. വ്യത്യസ്തമായ രീതിയിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് താൽകാലികമായ് നൽകിയ പേരാണ് 'വിഡി12'.
സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണമാണ് നിലവിൽ പൂർത്തിയാക്കിരിക്കുന്നത്. ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടും. ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് പ്രേക്ഷകരുടെ പ്രിയ സംഗീതസംവിധായകൻ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വരും ദിവസങ്ങളിലായ് നിർമ്മാതാക്കൾ അറിക്കും.
ALSO READ: 80കാരനായി ഞെട്ടിക്കാൻ വിജയരാഘവൻ; 'ഔസേപ്പിൻ്റെ ഒസ്യത്ത്' പുരോഗമിക്കുന്നു
നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ഏപ്രിൽ 19ന് റിലീസ് ചെയ്ത സ്പോർട് ഡ്രാമ ചിത്രം 'ജേഴ്സി', സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ഡിസംബർ 8ന് പുറത്തിറങ്ങിയ തെലുഗ് റൊമാന്റിക് ഡ്രാമ ചിത്രം 'മല്ലി രാവ' എന്നിവ ഗൗതം ടിന്നനൂരി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഗൗതം ടിന്നനൂരിയുടെ ഏറ്റവും പുതിയ ചിത്രമായ 'വിഡി12'ലൂടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, പിആർഒ: ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.