Vijay Deverakonda New Film: ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീത ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പം പുതിയ ചിത്രത്തിന് ഒരുങ്ങുന്നു. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലോക്ക്ബസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇരുവരും രണ്ടാമതും കൈകോര്‍ക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചനകള്‍. എസ്‌.വി.സി ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.


Also Read:  #Avalkoppam: #അവൾക്കൊപ്പത്തിന്‍റെ അൻപതാം ദിവസം, വികരഭരിതമായി സംവിധായകന്‍റെ പോസ്റ്റ്


വിജയ് ദേവരക്കൊണ്ടയുമായി സഹകരിക്കുന്ന ആദ്യ സിനിമയാണ് എസ്‌.വി.സി ക്രിയേഷൻസിന്‍റെ ബാനറിൽ വലിയ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രം. ചിത്രത്തിന്‍റെ പേരും, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗ് - തനയ് സൂര്യ, പി.ആർ.ഒ- ശിവപ്രസാദ്


Also Read:  Grammy Awards 2023: മൂന്നാം തവണയും ഗ്രാമി അവാർഡ് നേടി റിക്കി കേജ്, അവാര്‍ഡ്‌ വിജയികള്‍ ഇവരാണ് 


അതേസമയം, ചിത്രത്തില്‍ സിനിമാലോകത്തെ പുതിയ പ്രണയ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിയ്ക്കുമോ എന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത്.....!!


2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും കരിയര്‍ തന്നെ മാറ്റി മറിച്ചത്. ഇരുവരും നായിക-നായകന്മാരായിട്ടെത്തിയ ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലുമൊക്കെ വന്‍ വിജയമായിരുന്നു.  ഇതിനുശേഷം നിരവധി സിനിമകളില്‍ ഇരുവരും ജോഡികളായി എത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും പ്രണയത്തിലാണ് എന്നാണ് സിനിമാ ലോകത്തെ അഭ്യൂഹം... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.