വിജയ് ദേവരകൊണ്ട- സാമന്തയും ചിത്രം 'ഖുഷി'യുടെ ട്രെയിലർ ലോഞ്ച് വേദിയിൽ മലയാളസിനിമയെ പ്രശംസിച്ച് വിജയ്‌ ദേവരകൊണ്ട. ഓഗസ്റ്റ്‌ ഒമ്പതിന് ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് നടൻ മലയാളസിനിമയെ പ്രശംസിച്ച് സംസാരിച്ചത്. "നമ്മൾ എല്ലാവരും മലയാളസിനിമകൾ ഇഷ്ടപ്പെടുന്നു, മലയാളത്തിൽ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാകുന്നുവെന്ന് ഞാൻ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങൾക്കും ആയുള്ള കാത്തിരിപ്പിലാണ് ഞാൻ. 'കിങ്ങ് ഓഫ് കൊത്ത'യുടെ ട്രെയിലർ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ ട്രെയിലർ കാണാനും ദുൽഖറിനെ ആശംസകൾ അറിയിക്കാനും കാത്തിരിക്കുകയാണ്." വിജയ്‌ ദേവരകൊണ്ട പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഖുഷിയുടെ ട്രെയിലർ 15 മില്യണോളം കാഴ്ചക്കാരുമായി യുട്യൂബിൽ ട്രെന്റിങ്ങായിരിക്കുകയാണ്. മഹാനടി എന്ന ചിത്രത്തിന് ശേഷം സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന 'ഖുഷി' സെപ്തംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


ശിവ നിർവാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശിവ നിർവാണ. രവിശങ്കർ എലമഞ്ചിലി, നവീൻ യേർനേനി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായനാണ് ഹിഷാം അബ്ദുൾ വഹാബ്. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ്  ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിർവാണ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂർണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആർ.ഒ: ജിഎസ്കെ മീഡിയ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.