കോവിഡ് മഹാമാരിക്കിടയിലും തീറ്ററുകളിൽ തരംഗം സൃഷ്ടിച്ച വിജയ് ചിത്രം മാസ്റ്റർ ഒടിടി റിലീസിന് ഒരുങ്ങുന്നു.  ജനുവരി 29 ന് ആമസോൺ പ്രൈമിൽ റിലീസ് (Amazon Prime Release) ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.  ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തിനുള്ളിൽ 220 കോടിയിലധികമായിരുന്നു കളക്ഷൻ റിപ്പോർട്ട് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


വിജയ് (Vijay), വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ജനുവരി പതിമൂന്നിനാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ വിജയ് ആരാധകർക്ക് സന്തോഷമുളവാക്കുന്ന വർത്തയാണ് പുറത്തുവന്നത്.  ചിത്രം റിലീസ് ചെയ്ത് 17 ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്.  ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആയിരുന്നു. 


Also Read: Master Movie: മാസ്റ്ററിൽ മാസായി ഇളയ ദളപതി


ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി (Vijay Sethupathi) അവതരിപ്പിച്ചത്.  നായികയായി എത്തിയത് മലയാളയികൂടിയായ മാളവിക മോഹൻ ആണ്.  ഇന്ത്യയിലടക്കം 240 രാജ്യങ്ങളിലാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്.  റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം തന്നെ ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടിയിരുന്നു.  ഇന്ത്യയെപ്പോലെതന്നെ മികച്ച സ്വീകരണമാണ് ചിത്രത്തിന് യുഎഇയിൽ ലഭിച്ചത്. 



എന്തിനേറെ ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെപ്പോലും മൂന്ന് ദിവസം കൊണ്ട് മാസ്റ്റർ കടത്തിവെട്ടിയിരുന്നു.  ഇപ്പോഴും മികച്ച പ്രകടനം കാണിച്ചുകൊണ്ട് ചിത്രം തമിഴ്നാട്ടിൽ (Tamil Nadu) ഓടിക്കൊണ്ടിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ഈ സമയം ഒടിടി റിലീസ് നടത്തുന്നത് തീയറ്ററുകൾക്ക് വലിയൊരു അടിയാകും എന്ന കാര്യത്തിൽ സംശയമില്ല.  


ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ ജെഡി. എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് തകർത്ത് അഭിനയിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ (Vijay Sethupathi)  ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ഭവാനി എന്നാണ്.  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.  മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.